പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി സാന്ത്വനം സീരിയൽ താരങ്ങൾ: സര്‍കാര്‍ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ ഷൂടിങ് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ

 


കൊച്ചി: (www.kvartha.com 06.06.2021) മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആയി മാറിയിരിക്കുകയാണ് സാന്ത്വനം. 2020 സെപ്റ്റംബര്‍ 21ന് ആരംഭിച്ച സാന്ത്വനം സീരിയൽ പ്രേക്ഷക ഹൃദയങ്ങൾ ഒന്നടങ്കം കീഴടക്കി കഴിഞ്ഞു. 197 എപിസോഡുകള്‍ ഇതിനോടകം തന്നെ പിന്നിട്ടിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗവും രോഗ വ്യാപനവും അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.

മെയ് 7 നാണ് അവസാനം പരമ്പര സംപ്രേക്ഷണം ചെയ്തത്. സാന്ത്വനം മടങ്ങി എത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളായ പ്രേക്ഷകര്‍.

തമിഴ് പരമ്പര പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ. മികച്ച പ്രേക്ഷക സ്വീകാര്യത നേടി റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കവെയായിരുന്നു സാന്ത്വനം നിര്‍ത്തി വയ്ക്കുന്നത്.

പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി സാന്ത്വനം സീരിയൽ താരങ്ങൾ: സര്‍കാര്‍ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ ഷൂടിങ് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ

സീരിയല്‍ വൈകുന്നതിനെ തുടര്‍ന്ന് സാന്ത്വനം താരങ്ങളോട് തന്നെ കാര്യങ്ങള്‍ നേരിട്ട് ചോദിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിത സീരിയലിന്റെ ഇടവേളയെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് അച്ചു സുഗന്ധ്. താരം ലൈവില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സാന്ത്വനം എപ്പോള്‍ തുടങ്ങുമെന്നാണ് പലര്‍ക്കും അറിയേണ്ടത്. നിങ്ങളെ പോലെതന്നെ സീരിയൽ തുടങ്ങാന്‍ ഞാനും കട്ട വെയിറ്റിംഗ് ആണെന്നാണ് കണ്ണന്‍ പറയുന്നത്. എപ്പോള്‍ ഷൂട് തുടങ്ങുമെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

അതേസമയം വളരെ വേഗം തന്നെ സാന്ത്വനം ടീം തിരികെ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സര്‍കാര്‍ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ ഷൂടിങ് ആരംഭിക്കുമെന്നും സാന്ത്വനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ പകുതിയോടെ സീരിയല്‍ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നുളള പ്രതീക്ഷ പങ്കുവെച്ച്‌ കൊണ്ട് നടന്‍ ഗിരീഷ് നമ്പ്യാർ രംഗത്തെത്തിയിരുന്നു. ഹരി എന്ന കഥാപാത്രത്തെയാണ് ഗിരീഷ് പരമ്പരയിൽ അവതരിപ്പിക്കുന്നത്.

Keywords:  News, Kochi, Entertainment, Shoot, Actor, Actress, Web serial, Kerala, State, Santhwanam shooting will start after the lockdown.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia