കോയമ്പത്തൂര്‍ സ്‌ഫോടനം നടന്നപ്പോഴും പ്രൊഫസറുടെ കൈവെട്ടിയപ്പോഴും ജവാന്മാരെ കൊല്ലുമ്പോഴും എവിടെയായിരുന്നു, സൗകര്യമില്ലെങ്കില്‍ താങ്കള്‍ ഇന്ത്യ വിട്ട് പോയ്‌ക്കോളൂ; ഗൗരി ലങ്കേഷിന്റെ മരണത്തെ അപലപിച്ച എ ആര്‍ റഹ് മാനെതിരെ സന്തോഷ് പണ്ഡിറ്റ്

 


കൊച്ചി: (www.kvartha.com 10.09.2017) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ അപലപിച്ച എ ആര്‍ റഹ് മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. ഗൗരി ലങ്കേഷിന്റെ മരണത്തെ കുറിച്ചുള്ള റഹ് മാന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.

തന്റെ മനസ്സിലുള്ള ഇന്ത്യ ഇതല്ലെന്നായിരുന്നു സംഗീതജ്ഞന്‍ എ ആര്‍ റഹ് മാന്റെ പ്രസ്താവന. നേരത്തെ ഈ പ്രസ്താവനയ്‌ക്കെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. റഹ് മാന്‍ സിറിയയിലേക്കോ, ഇറാഖിലേക്കോ പോയ്‌ക്കോളൂ എന്ന തരത്തിലുള്ള വിദ്വേഷ പോസ്റ്റുകളായിരുന്നു റഹ് മാനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്.

കോയമ്പത്തൂര്‍ സ്‌ഫോടനം നടന്നപ്പോഴും പ്രൊഫസറുടെ കൈവെട്ടിയപ്പോഴും ജവാന്മാരെ കൊല്ലുമ്പോഴും എവിടെയായിരുന്നു, സൗകര്യമില്ലെങ്കില്‍ താങ്കള്‍ ഇന്ത്യ വിട്ട് പോയ്‌ക്കോളൂ; ഗൗരി ലങ്കേഷിന്റെ മരണത്തെ അപലപിച്ച എ ആര്‍ റഹ് മാനെതിരെ സന്തോഷ് പണ്ഡിറ്റ്

ഇതേ തരത്തിലാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റും റഹ് മാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. താങ്കളുടെ പ്രതികരണം കണ്ടാല്‍ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപോയ്‌ക്കോളൂ എന്നുമാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്. കോയമ്പത്തൂര്‍ സ്‌ഫോടനം നടന്നപ്പോഴും പ്രൊഫസറുടെ കൈവെട്ടിയപ്പോഴും കശ്മീരില്‍ ജവാന്മാരെ കൊല്ലുമ്പോഴും കര്‍ഷക ആത്മഹത്യ നടക്കുമ്പോഴുമൊക്കെ എവിടെയായിരുന്നു താങ്കളെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മഹാനായ സംഗീതജ്ഞന്‍ A.R. Rahman, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ മരണത്തില്‍ അപലപിച്ചത് മനസ്സിലാക്കാം...വൃക്തിപരമായ് എനിക്കും ദുഃഖമുണ്ട്... പക്ഷേ തന്റെ പ്രതികരണത്തില്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകളില്‍ വളരെ ദുഃഖമുണ്ട്... ഇതു അദ്ദേഹത്തിന്റെ മനസ്സില്‍ ഉള്ള ഇന്ത്യ അല്ല എന്നാണ് പറയുന്നത്... (ഒരു murder നടക്കുന്നത് ഇന്ത്യയില്‍ ആദൃമിയിട്ടാണോ, എന്തോ?) സാര്‍, തമിഴ്‌നാട്ടില്‍ എത്രയോ കര്‍ഷകര്‍ കൃഷി നാശം വന്നും, ദാരിദ്രത്താലും ആത്മഹതൃ ചെയ്യുന്നു... അതൊന്നും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായി പീഡിപ്പിച്ചത് നിങ്ങള്‍ അറിഞ്ഞില്ലേ, Delhi യില്‍ നിര്‍ഭയയുടെ കൊലപാതകം താങ്കള്‍ അറിഞ്ഞില്ലേ...

കേരളത്തില്‍ ഓരോ വര്‍ഷവും എത്രയോ political murders നടക്കുന്നു...അതൊന്നും നിങ്ങള്‍ അറിഞ്ഞില്ല... Coimbatore സ്‌ഫോടനവും, Mumbai ആക്രമണവും, ഒരു professor ടെ കൈ വെട്ടിയപ്പോഴും, കാശ്മീരില്‍ ജവാന്മാരെ കൊല്ലുമ്പോഴും, മുമ്പ് കേരളത്തില്‍ സുനാമി വന്നു എത്രയോ പേര്‍ മരിച്ചപ്പോഴും താങ്കളുടെ കാര്യമായ പ്രതികരണം ഒന്നും കണ്ടില്ല...

കാര്യം 1947 ല്‍ ഇന്ത്യക്കു സ്വാതന്തൃം കിട്ടിയെങ്കിലും പല പല ജാതി, മതങ്ങള്‍, culture, ശൈലികള്‍, സ്വഭാവരീതി കാരണം 100% ഇന്ത്യ ഇനിയും set ആയിട്ടില്ല... അതുകൊണ്ടാണ് ഇവിടെ പല ആഭ്യന്തര ലഹളയും, political murders നടക്കുന്നത്... കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാകും... നിങ്ങളുടെ പ്രതികരണം വായിച്ചാല്‍ ഇന്ത്യയില്‍ ഇങ്ങനൊരു കൊലപാതകം ആദ്യമായിട്ടാണെന്നു തോന്നും...!

അതു പോലെ നിങ്ങളുടെ മനസ്സില്‍ ഉള്ള ഇന്ത്യ ഇങ്ങനെ അല്ല എന്നും കണ്ടു.... അതു വായിച്ചപ്പോള്‍ താങ്കള്‍ക്ക് ഇന്ത്യ വിട്ട് താങ്കളുടെ സ്വപ്നത്തിലെ 100% perfect ആയ രാജൃത്തിലേക്കു പോകുവാന്‍ താല്പര്യമുള്ളതായ് തോന്നി... എങ്കില്‍ ഒട്ടും സമയം കളയണ്ടാ.. എത്രയും പെട്ടെന്ന് പോയിക്കൊളൂ...

All is wanted....None is most wanted... താങ്കള്‍ ഈ രാജ്യത്തിന് ആവശ്യമാണ്... ഒരിക്കലും അത്യാവശ്യമല്ല... നല്ല കഴിവുള്ള എത്രയോ musicians ഇവിടെ ഉണ്ട്... താങ്കള്‍

ചെയ്തിരുന്ന ജോലികള്‍ അവര്‍ സന്തോഷത്തോടെ ചെയ്യും... ഇത്രയും കാലം താങ്കള്‍ എത്രയോ കോടികള്‍ ഈ ഇന്ത്യയില്‍ നിന്നും ജോലി ചെയ്തു ഉണ്ടാക്കി... ഇനിയും കുറേ കോടികള്‍ ഉണ്ടാക്കും.. Music നേയും ദൈവം തന്ന അപാരമായ talent നേയും ഭംഗിയായ് വിറ്റു കാശാക്കുന്നു... ഇന്ത്യ പെട്ടന്നൊന്നും താങ്കളുടെ സ്വപ്‌ന ഇന്ത്യ ആകില്ല... So ഇന്തൃയില്‍ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ ഇവിടെ തന്നെ തുടര്‍ന്നോളൂ.... all the best... അല്ലെങ്കില്‍ പോകൂ...

(താന്കളുടെ Facebook ലൂടെ ഇതു പോലുള്ള എല്ലാ political Murders, തീവ്രവാദം, വിലകയറ്റം എതിരെ post എങ്കിലും ഇട്ട് ജനങ്ങളെ ഉദ്ദരിച്ചൂടെ... ഇതിപ്പോള്‍ full business, marketing ഭാഗമായുള്ള Post കള്‍ മാത്രം അല്ലേ ഭൂരിഭാഗവും ഉള്ളൂ... ഇന്ത്യ ഉഷാറാകുവാന്‍ താങ്കള്‍ക്ക് സഹായിക്കുവാന്‍ വയ്യ എങ്കില്‍... സഹായിക്കുവാന്‍ മനസ്സില്ലാത്തവര്‍ സഹതപിച്ചിട്ട് കാര്യമില്ല...).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords:  Kerala, Kochi, Entertainment, News, Santhosh Pandit, A.R Rahman, Music Director, film, Facebook, Journalist, National, India, Santhosh Pandit against A R Rahman on Gauri Lankesh murder 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia