സഞ്ജയ് ദത്തിന് വരവേല്‍പ്പൊരുക്കി ബോളിവുഡ്‌

 


(www.kvartha.com 26.02.2016) ബോളിവുഡിന് വ്യാഴാഴ്ച ആഘോഷത്തിന്റെ ദിവസമാണ്. കാത്തിരിപ്പിനൊടുവില്‍ താരരാജാവ് സഞ്ജയ്ദത്ത് ജയില്‍ വിമോചിതനായ ദിവസം. ജയിലിനു പുറത്ത് കാത്തുനിന്ന ആരാധകര്‍ക്കൊപ്പം ആഘോഷമായാണ് ബോളിവുഡ് താരങ്ങള്‍ സഞ്ജയ് ദത്തിനെ വരവേറ്റത്. പിന്നാലെ പാര്‍ട്ടിയും.

യെര്‍വാഡ സെന്‍ട്രല്‍ ജയിലിനു പുറത്ത് വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു രാവിലെ അരങ്ങേറിയത്. ജയിലിനു പുറത്തിറങ്ങി ഭൂമിയെ തൊട്ടു വണങ്ങി പാറിപ്പറക്കുന്ന ദേശീയപതാകയെ നോക്കി സഞ്ജയ് സല്യൂട്ട് ചെയ്തു. ഇന്ത്യക്കാരനാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു. അതു കൊണ്ടാണ് പതാകയെ സല്യൂട്ട് ചെയ്തത്. തന്നെയൊരിക്കലും ഒരു ഭീകരവാദിയെന്ന് വിളിക്കരുത്.

 ആയുധങ്ങള്‍ കൈവശം വച്ചതിനാലാണ് താന്‍ ശിക്ഷിക്കപ്പെട്ടത് അല്ലാതെ ഭീകരവാദിയായതു കൊണ്ടല്ലയെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ദത്തിന്റെ ഭാര്യ മാന്യതയും, സഹോദരി പ്രിയ ദത്തും അടക്കമുള്ള കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നതിനായി ജയിലിനു മുന്‍പില്‍ എത്തിയിരുന്നു. ജയിലില്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്‍കിയതിന്റെ പ്രതിഫലമായി ലഭിച്ച 450 രൂപയുമായാണ് താരം ജയില്‍ വിമോചിതനായത്.

ദത്തിനെ സ്വീകരിക്കുന്നതിനായി സല്‍മാന്‍ ഖാന്‍ പ്രത്യേകം പാര്‍ട്ടി തന്നെ ഒരുക്കിയിരുന്നു. പാന്‍വെല്‍ ഫാംഹൗസില്‍ ഒരുക്കിയിരുന്ന സത്കാരത്തില്‍ അടുത്ത ബന്ധുക്കളും ബോളിവുഡ് താരങ്ങളുമായിരുന്നു പങ്കെടുത്തത്. സഞ്ജയ് ദത്തിനെതിരെ വിചാരണ നടക്കുന്ന കാലത്തും അദ്ദേഹത്തിന് പൂര്‍ണപിന്തുണയുമായി സല്‍മാന്‍ ഖാന്‍ ഒപ്പം തന്നെയുണ്ടായിരുന്നു.

ജയില്‍ വിമോചിതനായതിനു ശേഷം മുംബൈയിലേക്കെത്തുന്നതു വരെ സഞ്ജയ് ദത്തിനെ അനുഗമിക്കുന്നതിനായി പ്രത്യേക ബോഡി ഗാര്‍ഡുകളെയും സല്‍മാന്‍ ഖാന്‍ അയച്ചിരുന്നു. മുംബൈ സ്‌ഫോടനപരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവെച്ച കേസില്‍ അഞ്ചുവര്‍ഷത്തെ തടവാണ് സഞ്ജയ് ദത്തിന് വിധിച്ചിരുന്നത്. എന്നാല്‍ ജയിലിലെ നല്ല നടപ്പ് കാരണം ശിക്ഷാകാലാവധി വെട്ടിച്ചുരുക്കുകയായിരുന്നു.
   
സഞ്ജയ് ദത്തിന് വരവേല്‍പ്പൊരുക്കി ബോളിവുഡ്‌

SUMMARY: Actor Sanjay Dutt was released from Yerwada jail in the morning of February 25. From offering prayers at Siddhivinayak to visitng the graves of his mother Nargis and finally meeting the press, here’s a full report of how Sanjay Dutt’s day went, post release.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia