Movie | സന്ധ്യക്ക് വിരിഞ്ഞ പൂവ്: മമ്മൂട്ടി - സീമ ജോഡികളെ സൃഷ്ടിച്ച സിനിമ

 


/ ഡോണൽ മുവാറ്റുപുഴ

(KVARTHA) ഒരു കാലത്ത് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡികളായിരുന്നു മമ്മൂട്ടിയും സീമയും. ജയനു ശേഷം സീമ ഏറ്റവും അധികം സിനിമകളിൽ നായികയായിട്ടുള്ളത് മമ്മൂട്ടിക്കൊപ്പമാകും. മമ്മൂട്ടിയുടെ കൂടെ ഏറ്റവും അധികം സിനിമകളിൽ നായികയായിട്ടുള്ളത് സീമ തന്നെയാണ്. മമ്മൂട്ടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, താൻ നാലാൾ തിരിച്ചറിയുന്ന ഒരു താരമായി മാറുന്നത് ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണെന്ന്. അത് മറ്റൊന്നുമല്ല 'സന്ധ്യക്ക് വിരിഞ്ഞ പൂവ്' എന്ന സിനിമയാണ്. ചമയങ്ങളിലാതെ എന്ന ആത്മകഥയിൽ മമ്മൂട്ടി ഈ സിനിമയെക്കുറിച്ച് വിവരിക്കുന്നുണ്ട്.

Movie | സന്ധ്യക്ക് വിരിഞ്ഞ പൂവ്: മമ്മൂട്ടി - സീമ ജോഡികളെ സൃഷ്ടിച്ച സിനിമ

സെഞ്ച്വറിയുടെ ബാനറിൽ രാജു മാത്യു നിർമ്മിച്ച സന്ധ്യക്ക് വിരിഞ്ഞ പൂവിൽ മമ്മൂട്ടി, സീമ എന്നിവരായിരുന്നു നായികാ നായകന്മാർ. ഇവരെ കൂടാതെ ശങ്കർ, അംബിക, അടൂർ ഭാസി, മോഹൻലാൽ എന്നിവരും വേഷമിട്ടു. ഒ എൻ വി യുടെ വരികൾക്ക് ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി. മുൻ നിര നായകനിലേക്കുള്ള മമ്മൂട്ടിയുടെ പ്രയാണത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു ചിത്രം. അക്കാലത്തെ ഹിറ്റ് മേക്കറായിരുന്ന പി.ജി വിശ്വംഭരൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് തോപ്പിൽ ഭാസിയാണ്.

മനോരാജ്യം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, പി.ആർ ശ്യാമളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് സന്ധ്യക്ക് വിരിഞ്ഞ പൂവ്. ഗ്യാലപ് പോൾ പ്രകാരം വാരികാ വായനക്കാരിൽ ബഹുഭൂരിപക്ഷവും നായികാനായകൻമാരായി ആവശ്യപ്പെട്ടത് സുകുമാരൻ - ശ്രീവിദ്യ ജോഡികളെയായിരുന്നു. എന്നാൽ, ഇരുവരുടെയും തിരക്കേറിയ ഷെഡ്യൂൾ കാരണം പ്രസ്തുത വേഷങ്ങൾ മമ്മൂട്ടി - സീമ എന്നിവരിലേക്കെത്തി. 80കളുടെ ആദ്യ പകുതിയിലെ ഏറ്റവും ജനപ്രിയ ജോഡി അന്നവിടെ പിറവിയെടുക്കുകയായിരുന്നു. പിൽക്കാലത്ത് കലാമൂല്യമുള്ളതും ജനസമ്മതി നേടിയതുമായ ഒട്ടേറെ ചിത്രങ്ങളിൽ ഇവർ നായികാനായകൻമാരായി വേഷമിട്ടു.

ജയൻ - സീമ വിളികൾ ഒരുകാലത്ത് കേട്ടെങ്കിലും പിന്നീട് അത് മമ്മൂട്ടി - സീമയിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് ഇവർ ഇരുവരും നായികാനായകന്മാരായി ഒരുപാട് സിനിമകളാണ് വെള്ളിത്തിരയിൽ എത്തിയത്. അടിയൊഴുക്കുകൾ, അനുബന്ധം, അതിരാത്രം തുടങ്ങി അങ്ങനെ എത്ര എത്ര സിനിമകൾ. ശങ്കർ നായകനായി കത്തിനിൽക്കുന്ന സമയത്താണ് മമ്മൂട്ടി നായക നിരയിലെ ഒന്നാമനായി ഇടിച്ചു കയറിയത്. അതിന് ഈ സിനിമ ഒരു നിമിത്തമായെന്ന് പറയാം.

ശങ്കർ - അംബിക ജോഡികളും അന്നത്തെ ഹിറ്റ് ജോഡികളായിരുന്നു. ഈ സിനിമയിലും അവർ തന്നെയായിരുന്നു ജോഡികൾ. അവർക്കൊപ്പമാണ് മമ്മൂട്ടി - സീമ ജോഡികളുടെ ഉദയം. പിന്നീട് ഈ ജോഡികൾ ഹിറ്റ് ആവുകയായിരുന്നു. നായകനെന്ന നിലയിൽ മമ്മൂട്ടിയുടെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായ സന്ധ്യക്ക് വിരിഞ്ഞ പൂവ് റിലീസായിട്ട് 40 വർഷം പിന്നിടുകയാണ്. ഇന്നത്തെ മറ്റൊരു സൂപ്പർ താരം മോഹൻലാലും ഈ സിനിമയിൽ ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
  
Movie | സന്ധ്യക്ക് വിരിഞ്ഞ പൂവ്: മമ്മൂട്ടി - സീമ ജോഡികളെ സൃഷ്ടിച്ച സിനിമ

Keywords: Movies, Entertainment, Cinema, Mammootty, Thommanum Makkalum, Seema, Jayan, Pair, Hero, Heroine, Sandhyakku Virinja Poovu Movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia