ബൈസെക്ഷ്വല്‍ ഡിറ്റക്റ്റീവായി വിദേശ ചിത്രത്തില്‍ ചുവടുവയ്ക്കാനൊരുങ്ങി സാമന്ത; സംവിധാനം ബാഫ്റ്റ ജേതാവ്

 



ചെന്നൈ: (www.kvartha.com 26.11.2021) നടന്‍ നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം വിദേശ ചിത്രത്തില്‍ ചുവടുവയ്ക്കാനൊരുങ്ങുകയാണ് സാമന്ത. 'ദ അറേന്‍ജ് മെന്റ്സ് ഓഫ് ലവ്' എന്ന പുസ്തകത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന തമിഴ് വംശജയായ അനു എന്ന യുവതിയായി സമാന്ത വേഷമിടുന്നു. 'ദ അറേന്‍ജ് മെന്റ്സ് ഓഫ് ലവ്' എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതും.

രാവിലെ ട്വിറ്റെറിലൂടെയാണ് സാമന്ത വാര്‍ത്ത പങ്കുവച്ചത്. 'ഒരു പുതിയ ലോകം, അറേന്‍ജ് മെന്റ്സ് ഓഫ് ലവിന്റെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ്' സമാന്ത കുറിച്ചു. സംവിധായകന്‍ ഫിലിപ് ജോണിനോടുള്ള നന്ദിയും കുറിപ്പിലുണ്ട്. ബൈസെക്ഷ്വല്‍ ആയ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സാമന്ത അവതരിപ്പിക്കുന്നത്. 

ബൈസെക്ഷ്വല്‍ ഡിറ്റക്റ്റീവായി വിദേശ ചിത്രത്തില്‍ ചുവടുവയ്ക്കാനൊരുങ്ങി സാമന്ത; സംവിധാനം ബാഫ്റ്റ ജേതാവ്


പകുതി വെല്‍ഷും പകുതി ഇന്‍ഡ്യനുമായ ഒരാള്‍ തന്റെ കാണാതായ അച്ഛനെ അന്വേഷിച്ചുള്ള യാത്രയാണ് സിനിമയുടെ പ്രമേയം. ഡിറ്റക്റ്റീവ് ഏജെന്‍സി
നടത്തുന്ന സാമന്ത അയാളുടെ അച്ഛനെ കണ്ടെത്തുന്നതില്‍ സഹായിക്കുന്നു. 

ബാഫ്റ്റ ജേതാവായ വെല്‍ഷ് സംവിധായകന്‍ ഫിലിപ് ജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിംഗപൂരിലെ മാജിക് അവര്‍ ഫിലിംസിന്റെ സമീര്‍ സര്‍കാരാണ് ചിത്രത്തിന്റെ എക്സിക്യൂടീവ് പ്രൊഡ്യൂസര്‍. സുനിത ടാറ്റിയുടെ ഗുരു ഫിലിംസാണ് അറേന്‍ജ് മെന്റ്സ് ഓഫ് ലവ് നിര്‍മിക്കുന്നത്. നേരത്തെ സാമന്തയ്‌ക്കൊപ്പം ഓഹ് ബേബിയില്‍ സുനിത പ്രവര്‍ത്തിച്ചിരുന്നു. 

ഇന്‍ഡ്യന്‍ എഴുത്തുകാരന്‍ തിമേരി എന്‍ മുരാരിയുടെ 2004ല്‍ പുറത്തിറങ്ങിയ നോവലാണ് ദ അറേന്‍ജ് മെന്റ്സ് ഓഫ് ലവ്.

Keywords:  News, National, India, Chennai, Actress, Entertainment, Hollywood, Social Media, Twitter, Samantha to play a Tamil woman in first foreign film, Arrangements of Love
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia