Review | സമാധാന പുസ്തകം: സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം എന്തിനാണ് എന്നതിനുള്ള ഉത്തരം


കെ ആർ ജോസഫ്
(KVARTHA) ഒരു കൊച്ച് പുസ്തകത്തിന്റെ കഥയുമായി നവാഗതർ ഒന്നിക്കുന്ന 'സമാധാന പുസ്തകം' (Samadhana Pusthakam) തീയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് (Movie) തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ് (Raveesh Nath), സി പി ശിവൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നത്. 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ്. ടെലഗ്രാം, ഇന്റർനെറ്റ്, വാട്സ് ആപ്പ് ഒന്നും ഇല്ലാത്ത ഒരു കാലത്തേയ്ക്കുള്ള ഒരു ജേർണി ആണ് ഈ സിനിമ പറയുന്നത്.
സ്കൂൾ ലൈഫിൽ കിട്ടിയതൊക്കെ ശരിക്കും കണക്ട് ആയി കാണിച്ചു തരുന്നു ഈ സിനിമ. ഒട്ടും ലാഗ് ഇല്ലാതെ ആർക്കും രണ്ട് മണിക്കൂർ എൻജോയ് ചെയ്ത് കാണാൻ പറ്റുന്ന സിനിമ, അതാണ് സമാധാന പുസ്തകം. ലളിതവും സുന്ദരവുമായൊരു കൊച്ചു ചിത്രം എന്ന് സമാധാന പുസ്തകത്തെ വിശേഷിപ്പിക്കാം. നിലവിൽ ഒരു 25 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ സിനിമ തങ്ങളുടെ കുട്ടിക്കാല ഓർമകളെ തിരികെ കൊണ്ട് വരും. അത്രക്ക് നൊസ്റ്റാൾജിയയാണ് ഈ പടം. ഫോണും ഇന്റർനെറ്റും സോഷ്യൽ മീഡിയയുമൊന്നുമില്ലാതിരുന്ന കാലത്തും ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു. ഇന്നത്തെ തലമുറക്ക് ഒരുപക്ഷെ അങ്ങനെയൊരു കാലത്തെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയുന്നില്ലായിരിക്കും.
തൊണ്ണൂറുകളിലൊക്കെ ജനിച്ച പലർക്കും അവരുടെ ടീനേജിലും മറ്റും സംഭവിച്ച കാര്യങ്ങളുടെ ഒരു ഓർമപുതുക്കലായിരിക്കും സമാധാന പുസ്തകം. ബിസിനസ് മാഗ്നറ്റായ അലക്‌സിനെ (സിജു വിൽസൺ) ഒരു സ്‌കൂളിൻ്റെ 75-ാം വാർഷികത്തിന് മുഖ്യാതിഥിയായി ക്ഷണിക്കുന്നു. അദ്ദേഹം തൻ്റെ സ്കൂൾ കാലത്തെ (2001) കുറിച്ചും അവിസ്മരണീയമായ ചില സംഭവങ്ങളെക്കുറിച്ചും വിവരിക്കുന്നു. സ്‌മാർട്ട് ഫോണുകൾ സാവധാനത്തിൽ വിപണിയിൽ എത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്, ലൈംഗിക വിവരങ്ങൾ കാണാൻ പോൺ സൈറ്റുകൾ ലഭ്യമല്ല. എന്നിരുന്നാലും, കൗമാരക്കാരും മുതിർന്നവരും പെട്ടിക്കടകളിൽ ലഭ്യമായ ലൈംഗിക സാഹിത്യങ്ങൾ വാങ്ങാറുണ്ടായിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഒരു ഗ്രൂപ്പ് ഒരു ലൈംഗിക പുസ്തകം (സമാധാന പുസ്തകം) കൈവശം വയ്ക്കുന്നത് സ്കൂളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം. ലൈംഗിക അവബോധം സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയിലേക്കാണ് ഈ സിനിമ വിരൽ ചൂണ്ടുന്നത് എന്ന് പ്രത്യേകം എടുത്തുപറയേണ്ടി വരും. അതിനാൽ തന്നെ ഈ സിനിമയെ വിമർശിക്കുന്നവരും ഉണ്ടായേക്കാം. മാത്യു തോമസ്, ലിയോണ ലിഷോയ്, വീണ നായർ, ദിലീപ് മേനോൻ, ധനുസ് മാധവ്, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
നിർമ്മാണം: നിസാർ മംഗലശ്ശേരി. സ്കൂൾ ലൈഫിൽ കിട്ടിയത് ഒക്കെ ശരിക്കും കണക്ട് ആയി കാണിച്ചു തരുന്നു ഈ സിനിമ. തനി ലാഗ് ഇല്ലാതെ രണ്ട് മണിക്കൂർ എൻജോയ് ചെയ്ത് കാണാൻ പറ്റുന്ന പടം. സിനിമ നല്ലൊരു മെസേജും നൽകുന്നുണ്ട്. കൊച്ചു കൊച്ചു കോമഡികൾ കൊണ്ട് ആദ്യാവസാനം ചിരിപ്പിക്കുകയും ക്ലൈമാക്സിൽ മനസിൽ തട്ടുകയും ചെയ്യുന്നുണ്ട് സമാധാന പുസ്തകം. ഒരേ സമയം നൊസ്റ്റടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു കൊച്ച് എന്റർടൈനറാണ് ചിത്രമെന്ന് ചുരുക്കമായി വിശേഷിപ്പിക്കാം. കണ്ട് വിജയിപ്പിക്കേണ്ട നല്ലൊരു സിനിമയാണ് സമാധാന പുസ്തകം. ശരിക്കും ഈ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടും, ധൈര്യമായി ടിക്കറ്റ് എടുക്കാം.