ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 05.07.2016) ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താന്‍ തിയേറ്ററുകളില്‍ . അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. വിവിധ രാജ്യങ്ങളിലായി 4000 ല്‍ അധികം കേന്ദ്രങ്ങളില്‍ സുല്‍ത്താന്‍ പ്രദര്‍ശനത്തിനെത്തും.
യാഷ് രാജ് ഫിലിംസിന്റെ ബാനറിലിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ആദിത്യ ചോപ്രയുടേതാണ്. വിഷാല്‍ ശേഖറിന്റെ സംഗീതത്തില്‍ തീം സോങ്ങുള്‍പ്പെടെ ഒമ്പത് ഗാനങ്ങളുണ്ട്. പാകിസ്ഥാനില്‍ 75 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസാകുന്നത്. ഇന്ത്യയില്‍ ആദ്യദിവസത്തേക്കുള്ള 90ശതമാനം ടിക്കറ്റുകളും ഇപ്പോള്‍ തന്നെ വിറ്റുകഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ജീവിതത്തില്‍ ഒട്ടേറെ പ്രാരാബ്ധങ്ങളില്‍ നിന്നും പൊരുതി വിജയം നേടുന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് സുല്‍ത്താന്‍ എന്ന സിനിമയുടെ ഇതിവൃത്തം. ഹരിയാനയിലെ ചെറുഗ്രാമത്തിലെ ഗുസ്തിക്കാരനായ സുല്‍ത്താന്‍ അലി ഖാനായാണ് സല്‍മാന്‍ എത്തുന്നത്. ശാരീരിക അഭ്യാസങ്ങളേറെയുള്ള ചിത്രത്തിനായി സല്‍മാന്‍ ഗുസ്തി പരിശീലിച്ചിരുന്നു. ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ ലാര്‍ണല്‍ സ്‌റ്റോവലാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്. അനുഷ്‌ക ശര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
ഡെല്‍ഹിയിലെ ഗുസ്തിപരിശീലന കേന്ദ്രത്തില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് ആര്‍ഫയെന്ന ഗുസ്തിക്കാരിയായി അനുഷ്‌ക ശര്‍മ സ്‌ക്രീനിലെത്തുന്നത്. യു.എഫ്.സി ചാമ്പ്യനും റെസ്്‌ലിങ്ങ് റിങ്ങിലെ തിരഞ്ഞെടുക്കപ്പെട്ടവനെന്ന വിളിപ്പേരുമുള്ള റ്റൈറന്‍ വുഡ്്‌ലിയും ചിത്രത്തില്‍ ഗംഭീരവേഷത്തിലെത്തുന്നു. രണ്‍ദീപ് ഹൂഡ, അമിത് സാദ്, സൂസി ഖാന്‍ എന്നിവരും സുല്‍ത്താനൊപ്പം അണിനിരക്കുന്നുണ്ട്.
അതേസമയം, സുല്‍ത്താന്റെ ചിത്രീകരണത്തിനിടെ അമിതഭാരമെടുത്തതിനെ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ അവസ്ഥയോട് സല്‍മാന്‍ ഖാന്‍ ഉപമിച്ചത് ഏറെ വിവാദമായിരുന്നു. ദേശീയ- സംസ്ഥാനവനിതാ കമ്മീഷനുകള്‍ താരത്തിനെതിരെ നിയമനടപടികള്‍ തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസിംഗ്.

Keywords: India, film, Entertainment, Bollywood, Salman Khan, Mumbai, Sulthan, Release, Movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.