പുലിമുരുകന്‍ ബോളിവുഡിലേക്ക്; മോഹന്‍ലാലിന്റെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 19.05.2017) മലയാളത്തിലെ റെക്കോര്‍ഡ് ഹിറ്റ് ചിത്രം പുലിമുരുകന്‍ ബോളിവുഡിലേക്ക്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ സല്‍മാന്‍ ഖാനാണ് ബോളിവുഡിലെത്തിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരുകനായി സല്‍മാന്‍ തന്നെ അഭിനയിക്കും.

പുലിമുരുകന്‍ ബോളിവുഡിലേക്ക്; മോഹന്‍ലാലിന്റെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍

നേരത്തേ, ദുബൈയില്‍ വച്ച് സല്‍മാന്‍ പുലിമുരുകനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെ കുറിച്ച് ഏറെ കേട്ടുവെന്നായിരുന്നു അത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. നേരത്തേ, പ്രിയദര്‍ശന്റെ താളവട്ടം എന്ന ചിത്രത്തിന്റെയും സിദ്ദിഖിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെയും ഹിന്ദി റീമേക്കുകളില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Is Salman Khan planning a Hindi remake of Mohanlal's action adventure 'Pulimurugan' (2016)? During a media interaction in Dubai for promotions of his next film, 'Tubelight', Sallu dropped a hint.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia