നടന്‍ സായ്കുമാറിന്റെ മകള്‍ അഭിനയരംഗത്തേക്ക്; ചുവടുവയ്പ്പ് മിനി സ്‌ക്രീനിലൂടെ
Dec 1, 2020, 10:30 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 01.12.2020) നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്‌ക്രീനിലൂടെയാണ് വൈഷ്ണവിയുടെ ചുവടുവയ്പ്പ്. ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്.
സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.
സായികുമാറിന് മുന്‍ഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വൈഷ്ണവി. 2007 ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

