'അഗത ക്രിസ്റ്റിയുടെ ജന്മദിനം ഓർക്കും, പക്ഷേ ഭാര്യയുടെ പിറന്നാൾ മറക്കും'! ഭാര്യയ്ക്ക് രസകരമായ പിറന്നാൾ ആശംസകളുമായി ആർജെ മാത്തുക്കുട്ടി

 
RJ Mathukkutty and his wife Elizabeth

Photo Credit: Instagram/ RJ Mathukkutty

ADVERTISEMENT

● ഇത്തവണയും ഭാര്യയുടെ പിറന്നാൾ ദിനം താരം മറന്നുപോയി.
● വൈകിയ വേളയിലാണ് ഇൻസ്റ്റഗ്രാമിലൂടെ മാത്തുക്കുട്ടി ആശംസ അറിയിച്ചത്.
● ഭാര്യയുടെ പിറന്നാൾ മറക്കുന്നത് ചുരുളഴിയാത്ത രഹസ്യമാണെന്ന് അദ്ദേഹം കുറിച്ചു.
● മനോഹരമായ ഒരു വീഡിയോയ്ക്ക് ഒപ്പമാണ് ഈ കുറിപ്പ് പങ്കുവെച്ചത്.
● അടുത്ത വർഷം താൻ പൊളിക്കുമെന്നും മാത്തുക്കുട്ടി കൂട്ടിച്ചേർത്തു.

കൊച്ചി: (KVARTHA) റേഡിയോയിലൂടെ പ്രശസ്തനായ ആളാണ് ആർജെ മാത്തുക്കുട്ടി. അരുൺ മാത്യു എന്നാണ് ഇദ്ദേഹത്തിന്റെ യഥാർഥ പേര്. റേഡിയോ ജോക്കിയിൽ നിന്നും ടെലിവിഷൻ അവതാരകനിലേക്കും പലവിധ റിയാലിറ്റി ഷോകളിലേക്കും പിന്നീട് മലയാള ചലച്ചിത്ര രംഗത്ത് അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിലേക്കും മാത്തുക്കുട്ടി വളർന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മാത്തുക്കുട്ടിയും ഭാര്യ ഡോ. എലിസബത്ത് ഷാജിയും. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്.

Aster_MIMS

ആർജെ മാത്തുക്കുട്ടിയുടെ കുടുംബ വിശേഷങ്ങൾ

ഇപ്പോഴിതാ എലിസബത്തിന്റെ ജന്മദിനത്തിൽ മാത്തുക്കുട്ടി പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പതിവായി ഭാര്യയുടെ പിറന്നാൾ താൻ മറക്കാറുണ്ടെന്ന് രസകരമായ ഭാഷയിൽ മാത്തുക്കുട്ടി പറയുന്നു. ഭാര്യ എലിസബത്തിന്റെ മനോഹരമായ ഒരു വീഡിയോയ്ക്കൊപ്പമാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലെ രസകരമായ പിറന്നാൾ കുറിപ്പ്

‘പണ്ട് നിന്റെ വീടിന്റെ മുന്നിലൂടെ ഇടം കണ്ണിട്ട് പോവുന്ന കാലത്ത് നിന്റെ റൂമിലെ വെട്ടം കാണുമ്പോ 'ആ വെളിച്ചം ഞാനാണ്' എന്ന് നീ ഡയലോഗ് അടിക്കാറുണ്ടെങ്കിലും... പിൽക്കാലത്ത് എന്റെ ലൈഫിൽ നീയിങ്ങനെ മഠത്തിപ്പടിയിലെ മാസ് ലൈറ്റ് പോലെ കത്തിക്കിടക്കും (ഇടക്കിടക്ക് പവർ കട്ട് ഉണ്ടാവാറുണ്ട്. കേരളമല്ലേ...) എന്ന് വിശ്വസിക്കാൻ വെല്യ പാടായിരുന്നു.

പക്ഷേ, എന്നിട്ടും.. ഷിക്കാഗോയിലെ വിവേകാനന്ദന്റെ പ്രസംഗത്തിന്റെ വാർഷികം മുതൽക്ക് അഗത ക്രിസ്റ്റിയുടെ ജന്മദിനം വരെ റീൽ ചെയ്യുന്ന എനിക്ക് നിന്റെ പിറന്നാൾ എങ്ങനെ 'കറക്റ്റ് ആയി മറന്ന് പോവുന്നു' എന്നുള്ളത് ഇന്നും എനിക്ക് ചുരുളഴിയാത്ത ഒരു രഹസ്യമാണ്. ഈ വൈകിയ വേളയിൽ പതിവ് പോലെ ഈ വർഷവും അതിന് ക്ഷമ ചോദിച്ച് കൊണ്ട്.. എന്റെ വെളിച്ചമേ.. Belated Happy birthday.. അടുത്ത വർഷം ഞാൻ പൊളിക്കും.’

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: RJ Mathukutty's humorous birthday wish for his wife goes viral.

#RJMathukutty #DrElizabethShaji #MalayalamEntertainmentNews #ViralInstagramPost #CelebrityCouple #Kvartha #AnjanaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia