'ക്രിസ്മസിന്റേയും ഈദിന്റേയും സമയത്ത് നിങ്ങളുടെ വായില്‍ തൈരായിരിക്കുമല്ലെ'; റിതേഷ് ദേശ്മുഖിനെതിരെ ട്വിറ്റെറില്‍ വിദ്വേഷ പ്രചാരണം
Oct 22, 2021, 15:34 IST
ADVERTISEMENT
മുംബൈ: (www.kvartha.com 22.10.2021) മധുരപലഹാരങ്ങളുടെ വില പങ്കുവച്ചുള്ള ട്വീറ്റ് വന്നതിന് പിന്നാലെ ബോളിവുഡ് നടനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം. ബോളിവുഡ് നടനും ടെലിവിഷന്‍ അവതാരകനുമായ റിതേഷ് ദേശ്മുഖിനെതിരെയാണ് വിമര്‍ശനം. ആഘോഷകാലത്ത് മധുരപലഹാരങ്ങളുടെ വില സംബന്ധിച്ചുള്ള റിതേഷിന്റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് പൊങ്കാലയിടല്‍.
നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരാമെന്ന് വിചാരിക്കുന്നവെന്ന അടിക്കുറിപ്പോടെ മധുരപലഹാരങ്ങളുടെ വില പങ്കുവച്ചായിരുന്നു റിതേഷിന്റെ ട്വീറ്റ്.
ഇതിന് പിന്നാലെ ഹിന്ദു ഉത്സവങ്ങളെ കുറിച്ച് മാത്രമേ നിങ്ങള്‍ക്ക് അറിവുള്ളു. ഈദിനും ക്രിസ്മസിനും ഇതുപോലൊരു മുന്നറിയിപ്പ് നല്‍കുമോയെന്നായിരുന്നു ഒരു കമന്റ്.
ക്രിസ്മസിന്റേയും ഈദിന്റേയും സമയത്ത് നിങ്ങളുടെ വായില്‍ തൈരായിരിക്കുമെന്നാണ് റിതേഷിന്റെ ട്വീറ്റിന് വന്ന കമന്റുകളില്‍ മറ്റൊന്ന്. എന്നാല്‍, താന്‍ വീഗനാണെന്നും തൈര് കഴിക്കാറില്ലെന്നുമായിരുന്നു ഇതിനുള്ള റിതേഷിന്റെ മറുപടി.
I thought I should warn you !!!! pic.twitter.com/ptbJtYHAvC
— Riteish Deshmukh (@Riteishd) October 21, 2021
Keywords: News, National, India, Mumbai, Entertainment, Actor, Cine Actor, Social Media, Twitter, Riteish Deshmukh jokingly tweets about sweet prices, ends up facing backlash for bias towards Hindu festivalsSorry sir - मैं Vegan हूँ । दही नहीं खाता। https://t.co/v3wPJiea30
— Riteish Deshmukh (@Riteishd) October 21, 2021
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

