Admiration | മമ്മൂട്ടി ഇതിഹാസതാരം; അദ്ദേഹത്തിന്റെ മുന്‍പില്‍ നില്‍ക്കാനുള്ള ശക്തി തനിക്കില്ലെന്നും നടന്‍ റിഷഭ് ഷെട്ടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ലൂരു:(KVARTHA) മമ്മൂട്ടി ഒരു ഇതിഹാസമാണെന്നും അദ്ദേഹത്തിന്റെ മുന്‍പില്‍ നില്‍ക്കാനുള്ള ശക്തി തനിക്കില്ലെന്നും വ്യക്തമാക്കി നടന്‍ റിഷഭ് ഷെട്ടി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കാന്താര' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് റിഷഭിന്റെ ഈ പരാമര്‍ശം.

'മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു. ഏതൊക്കെ ചിത്രങ്ങളാണ് ജൂറിയുടെ മുന്‍പില്‍ എത്തിയതെന്ന് അറിയില്ല. മമ്മൂട്ടി ഒരു ഇതിഹാസതാരമാണ്. അദ്ദേഹത്തെപ്പോലൊരു വലിയ നടന്റെ മുന്‍പില്‍ നില്‍ക്കാനുളള ശക്തി എനിക്കില്ല. മമ്മൂട്ടിയെപ്പോലെയുള്ള ഇതിഹാസതാരങ്ങള്‍ മത്സരത്തിന് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്വയം ഒരു ഭാഗ്യവാനായി കരുതുന്നു.
പുരസ്‌കാരം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പുരസ്‌കാരം എനിക്കാണെന്ന് പലരും പറഞ്ഞുവെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ ജൂറി വിധി പ്രഖ്യാപിക്കുന്നത് വരെ കേട്ടതൊന്നും ഞാന്‍ വിശ്വസിച്ചില്ല. ഭാര്യയാണ് പുരസ്‌കാരവിവരം അറിഞ്ഞിട്ട് എന്നെ ആദ്യം അഭിനന്ദിക്കുന്നത്. കാന്താര ജൂറിക്ക് ഇഷ്ടപ്പെട്ടു. അതിന് അവര്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ജൂറിക്ക് നന്ദി', എന്നും റിഷഭ് ഷെട്ടി പറഞ്ഞു.
ദേശീയ അവാര്‍ഡിനായി റിഷഭും മമ്മൂട്ടിയും അവസാനനിമിഷംവരെ മത്സരിക്കുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ പരിശോധിക്കാന്‍ രണ്ടു സമിതികളാണുണ്ടായിരുന്നത്. സുശാന്ത് മിശ്ര ചെയര്‍മാനായുള്ള സമിതിയില്‍ മലയാളികളായ എംബി പത്മകുമാറും സന്തോഷ് ദാമോദരനും അംഗങ്ങളായിരുന്നു.
രവീന്ദര്‍, മുര്‍ത്താസ അലിഖാന്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍. ബാലു സലൂജ ചെയര്‍മാനായുള്ള രണ്ടാം സമിതിയില്‍ രാജ് കണ്ടുകുറി, പ്രദീപ് കേച്ചാനറു, കൗസല്യ പൊട്ടൂറി, ആനന്ദ് സിങ് എന്നിവരായിരുന്നു അംഗങ്ങള്‍. ഈ മേഖലാസമിതികള്‍ സംസ്ഥാനപുരസ്‌കാരം നേടിയ മമ്മൂട്ടി സിനിമയടക്കം ദേശീയതലത്തിലേക്കയക്കാതെ തഴഞ്ഞെന്ന് ആരോപണമുണ്ട്.
#RishabShetty #Mammootty #NationalAward #Kantara #SouthIndianCinema #Legend