Richest actress | ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി; ആസ്തി 862 കോടി, ഭർത്താവിനെക്കാളും മൂന്നിരട്ടി!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണക്കുകൾ പ്രകാരം ഇന്ത്യയിലെ മുൻനിര നടിമാരെല്ലാം തങ്ങളുടെ മുൻനിര പുരുഷ താരങ്ങളേക്കാൾ പ്രതിഫലം കൈപ്പറ്റുന്നവരാണ്
മുംബൈ: (KVARTHA) ഇന്ത്യൻ സിനിമ ലോകത്ത് കോടിക്കണക്കിനു രൂപ ആസ്തിയുള്ള സൂപ്പർ താരങ്ങളായ നടന്മാരെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ നടിമാരുടെ പ്രതിഫലത്തെ കുറിച്ചോ, ആസ്തിയെ കുറിച്ചോ അധികമാരും ചർച്ച ചെയ്ത് കാണാറില്ല. കാരണം ചലച്ചിത്ര മേഖലയിലും ആരാധകരുടെ കാര്യത്തിലും പുരുഷന്മാർ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്.
എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റികുറിക്കുകയാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഇത് പ്രകാരം ഇന്ത്യയിലെ മുൻനിര നടിമാരെല്ലാം തങ്ങളുടെ മുൻനിര പുരുഷ താരങ്ങളേക്കാൾ സമ്പന്നരാണത്രേ. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ആരാണെന്നുള്ള ചർച്ചയാണ് ചൂടുപിടിച്ചിരിക്കുന്നത്.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നയായ നടി ഐശ്വര്യ റായ് ആണ്.
862 കോടി രൂപ (105 മില്യൺ ഡോളറിലധികം) ആസ്തിയോടെയാണ് ഐശ്വര്യ റായ് ഒന്നാംസ്ഥാനത്ത് എത്തിയത്. ഇന്ത്യയിലെ സമ്പന്നയായ നടിമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 650 കോടി രൂപയാണ് ആസ്തി. ആലിയ ഭട്ട് (550 കോടി രൂപ), ദീപിക പദുക്കോൺ (500 കോടി രൂപ), കരീന കപൂർ (485 കോടി രൂപ), കത്രീന കൈഫ് (250 കോടി രൂപ), നയൻതാര (200 കോടി)എന്നിവർ ഇന്ത്യയിലെ സമ്പന്നരായ നടിമാരിൽ മുനിരയിലുണ്ട്.
എന്നിരുന്നാലും, ഐശ്വര്യയുടെ വമ്പിച്ച ആസ്തി ഇവരെയെല്ലാരെകാട്ടിലും മുകളിലാണ്. ബോളിവുഡ്, തമിഴ് സിനിമ, ഹോളിവുഡ് എന്നിവയ്ക്കൊപ്പം വിവിധ അന്താരാഷ്ട്ര ബ്രാൻഡ് ഡീലുകളിലൂടെയാണ് ഐശ്വര്യ ദശലക്ഷകണക്കിന് ആസ്തി കൈവരിച്ചത്. ഒരു ചിത്രത്തിന് 10 കോടി രൂപയാണ് ഐശ്വര്യ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഐശ്വര്യ ചെയ്ത രണ്ട് ഭാഗങ്ങളുള്ള തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രം പൊന്നിയിൻ സെൽവന് വേണ്ടി നടി 15 കോടി രൂപ പ്രതിഫലം കൈപ്പറ്റിയതായിട്ടാണ് റിപ്പോർട്ട്. അതേസമയം ബ്രാൻഡ് ഷൂട്ടുകൾക്കായി പ്രതിദിനം 6-7 കോടി രൂപയും നടി സമ്പാദിക്കുന്നു.
കണക്കുകൾ പ്രകാരം ഭർത്താവും നടനുമായ അഭിഷേക് ബച്ചനെക്കാൾ മൂന്നിരട്ടി സമ്പന്നയാണ് ഐശ്വര്യ. 862 കോടി രൂപയുടെ ആസ്തി ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന ലേബൽ മാത്രമല്ല, ഇന്ത്യയിലെ നിരവധി നായകന്മാരേക്കാൾ ഐശ്വര്യ മുൻപന്തിയിൽ ആണെന്ന് തെളിയിക്കുകയാണ്. ഭർത്താവായ അഭിഷേക് ബച്ചന്റെ ആസ്തി 280 കോടിയാണ്. രൺബീർ കപൂർ (345 കോടി രൂപ), പ്രഭാസ് (200 കോടി രൂപ), രൺവീർ സിംഗ് (500 കോടി രൂപ) തുടങ്ങിയ മുൻനിര താരങ്ങളെ അപേക്ഷിച്ച് ഐശ്വര്യയുടെ ആസ്തി വളരെ കൂടുതലാണ്.
