സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസ്: റിയയും സഹോദരന്‍ ഷൊവിക്കും ജയിലില്‍ത്തന്നെ; കസ്റ്റഡി കാലാവധി നീട്ടി മുംബൈ കോടതി
Oct 6, 2020, 16:26 IST
മുംബൈ: (www.kvartha.com 06.10.2020) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ റിയയുടെ ജയില്‍വാസം ഇനിയും തുടരും. മുംബൈയിലെ പ്രത്യേക കോടതി റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി 20 വരെ നീട്ടി. സുശാന്തിന് ലഹരിമരുന്നു ലഭ്യമാക്കാന്‍ ഇടപെട്ടെന്ന കുറ്റത്തിന് സെപ്റ്റംബര്‍ 9നായിരുന്നു റിയ അറസ്റ്റിലായത്.
റിയയും ഷൊവിക്കും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ സുശാന്തിന് മയക്കുമരുന്ന് ലഭ്യമാക്കി കൊടുക്കുകയായിരുന്നുവെന്നും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചതിനേക്കാള്‍ ഗുരുതര കുറ്റമാണ് ഇതിനായി പണം ചെലവഴിക്കുന്നത്. ലഹരിമരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് റിയ എന്നാണ് എന്‍സിബി വെളിപ്പെടുത്തിയത്.
മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ ജൂണ്‍ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. റിയ സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്നു നടന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. നടന്റെ പണം അപഹരിച്ചെന്നും മരണത്തില്‍ പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മുംബൈ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.