Review | 'പരിവാർ', ചിരിക്കാനും ചിന്തിക്കാനും ഒരു കൊച്ചു സിനിമ; റിവ്യൂ 

 
Parivar film review, Malayalam family drama, movie performance
Parivar film review, Malayalam family drama, movie performance

Photo Credit: Facebook/ Kerala TV

● ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരുടെ മികച്ച പ്രകടനം.
● കുടുംബബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു.
● എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിൽ ഫീൽ ഗുഡ് ക്ലൈമാക്സ്.  

ഹന്നാ എൽദോ

(KVARTHA) ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉൽസവ് രാജീവ് - ഫഹദ് നന്ദു ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരിവാർ' തിയേറ്ററുകളിൽ ചിരിയുടെയും ചിന്തയുടെയും പുതിയ അനുഭവമായി മാറുകയാണ്. നർമ്മങ്ങളിലൂടെ കഥ പറയുന്ന ഒരു കൊച്ചു ചിത്രം എന്നു വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. കൊച്ചു കൊച്ചു നർമ്മങ്ങളിലൂടെ കഥ പറയുന്ന ചിത്രം ഒരുപാട് ഇടങ്ങളിൽ ചിരി പടർത്തുന്നുണ്ട്. അതെല്ലാം പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിൽ നല്ലൊരു ഫീൽ ഗുഡ് ക്ലൈമാക്സും അതിനേക്കാൾ കിടിലൻ ഒരു ടൈൽഎൻഡും പടത്തിലുണ്ട്. 

ജഗദീഷ് - അലക്സാണ്ടർ - ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇവരുടെ എല്ലാം പെർഫോമൻസ് ആണ് സിനിമയുടെ പ്ലസ് പോയിന്റ് എന്ന് പറയാൻ സാധിക്കും. മരണം പ്രമേയമാക്കി മലയാളത്തിൽ മുൻപും സിനിമകൾ വന്നിട്ടുണ്ടെങ്കിലും അതിനെ പൂർണമായും ഡാർക്ക് ഹ്യൂമറിൽ പൊതിഞ്ഞു വന്നിട്ടുള്ള സിനിമയാണ് പരിവാർ. 99 വയസുള്ള മരണക്കിടക്കയിൽ ഉള്ള അച്ഛനും, അച്ഛന്റെ മരണശേഷം കയ്യിലുള്ള രത്ന മോതിരം സ്വന്തമാക്കാൻ അവിടേക്ക് എത്തുന്ന നാല് മക്കളും, കുടുംബവും അവരുടെ പോരാട്ടങ്ങളും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം. 

Parivar film review, Malayalam family drama, movie performance

ജഗദീഷും അലക്സാണ്ടർ പ്രശാന്തും ഇന്ദ്രൻസും പടത്തിലെ പ്രധാന വേഷങ്ങളിൽ തകർത്തിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന അച്ഛന്റെ മക്കളായി  ജീവിക്കുകയായിരുന്നു മൂന്നുപേരും. ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ഉണ്ണി നായർ , ഷാബു പ്രൗദീൻ, ശോഭന വെട്ടിയാർ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, അശ്വത്ത്ലാൽ, ഹിൽഡ സാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ . ബിജിപാൽ സംഗീതം നിർവ്വഹിക്കുന്നു.ഗാനരചന സന്തോഷ് വർമ്മ. ഒരു ക്ലീൻ എന്റർടൈനറായ ‘പരിവാറിന്റെ’ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. 

എഡിറ്റിംഗ്: വി.എസ്. വിശാൽ, കലാ സംവിധാനം: ഷിജി പട്ടണം, ചമയം: പട്ടണം ഷാ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, സ്റ്റണ്ട് കൊറിയോഗ്രഫി: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ. കരുണ്‍ പ്രസാദ്, പി ആർ ഒ :എ എസ് ദിനേശ്,അരുൺ പൂക്കാടൻ. സുധീർ അമ്പലപ്പാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബൂഷൻസും ശ്രീ പ്രിയ കമ്പൈൻസും  ചേർന്ന് വിതരണം നിർവഹിക്കുന്നു. വളരെ വിത്യസ്തം ആയിട്ടുള്ള കഥാപാത്രങ്ങളും കഥസന്ദർഭങ്ങളും ഈ സിനിമയിൽ ദർശിക്കാനാവും. അതെല്ലാം കോമഡി രൂപത്തിൽ എടുത്ത് വെച്ചിട്ടുണ്ട്. 

ഇന്നത്തെ രാഷ്ട്രീയത്തെയും  അന്ധവിശ്വാസങ്ങളെയുമെല്ലാം നന്നായി കൊട്ടുന്നുണ്ട് സിനിമയിൽ. മൊത്തത്തിൽ ഫാമിലി ആയിട്ടും ഫ്രണ്ട്സും ആയിട്ടും എന്ജോയ് ചെയ്ത് കാണാൻ പറ്റിയ പടം. ഇന്ദ്രൻസ്, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ സിനിമയെ മുന്നിൽ നിന്നു നയിച്ചപ്പോൾ ചെറിയ വേഷങ്ങൾ ചെയ്തവർ ഉൾപ്പെടെ മറ്റുള്ളവരും മികച്ചു നിന്നു എന്ന് ഉറപ്പിച്ച് പറയാനാവും. പെർഫോർമൻസും, ഡയലോഗും ഒക്കെയാണ് സിനിമയുടെ കാതൽ. നല്ലൊരു കൊച്ചു കുടുംബ ചിത്രം തന്നെ പരിവാർ. തീയേറ്ററിൽ പോയി തന്നെ സിനിമ കാണുക. ധൈര്യമായി സിനിമയ്ക്ക് ടിക്കറ്റെടുക്കാം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


‘Parivar’ is a small, delightful family film that blends humor and thought-provoking themes with excellent performances and a unique storyline.

#Parivar #FilmReview #FamilyDrama #ComedyFilm #MalayalamCinema #FeelGoodMovie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia