പ്രണയവും പ്രതികാരവും നിറഞ്ഞ 'റെട്രോ'യിൽ ജയറാമിന്റെ ചാപ്ലിൻ ഡോക്ടർ ശ്രദ്ധേയമാകുന്നു; സൂര്യക്ക് ആവറേജ് മാർക്ക്

 
 Jayaram's Chaplin Doctor Role Impresses in Love and Revenge Filled 'Retro'; Average Marks for Surya
 Jayaram's Chaplin Doctor Role Impresses in Love and Revenge Filled 'Retro'; Average Marks for Surya

Image Credit: Facebook/ Suriya Sivakumar

● തിരക്കഥയിലെ പോരായ്മ സിനിമയ്ക്ക് തിരിച്ചടിയായി.
● ആക്ഷൻ രംഗങ്ങളിലും സംഗീതത്തിലും സിനിമ മികവ് പുലർത്തുന്നു.
● ജോജു ജോർജ്, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
● സിനിമയ്ക്ക് ആഗോള ബോക്സ് ഓഫീസിൽ 44 കോടിയിലധികം രൂപ കളക്ഷൻ ലഭിച്ചു.

സോണി കല്ലറയ്ക്കൽ

(KVARTHA) സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന 'റെട്രോ' തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വെറും ഒരു റോമാൻസ് പടം മാത്രമല്ല, 20 ഓളം ആക്ഷൻ പോർഷനുകളുള്ള ഒരു പക്കാ കാർത്തിക് സുബ്ബരാജ് സംഭവം അതാണ് 'റെട്രോ'.

കങ്കുവയുടെ ദയനീയമായ പരാജയത്തിനുശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. പൂജ ഹെഗ്‌ഡെയാണ് സൂര്യയുടെ നായികയായി എത്തുന്നത്. പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990-കളിലെ കഥയാണ് പറയുന്നത്.

ഗ്യാങ്സ്റ്ററായി സൂര്യ ചിത്രത്തിലെത്തുന്നു, ചാപ്ലിൻ എന്ന മലയാളി ഡോക്ടറായി ജയറാമും തകർത്തഭിനയിച്ചു. ശരിക്കും ഈ സിനിമയിൽ തകർത്തത് ചാപ്ലിൻ എന്ന ഡോക്ടറായി അഭിനയിച്ച ജയറാം ആണെന്ന് പറയേണ്ടിവരും. അത്രമാത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി അദ്ദേഹത്തിൻ്റെ വേഷം. ചിരി വരാത്ത നായകനും വളർത്തച്ഛനും തമ്മിലുള്ള അടിയും തുടർന്ന് ജയിലിൽ പോകുന്നതും നായികാ-നായകൻ പ്രണയവും എല്ലാം ചേർന്ന ഒരു നോർമൽ തമിഴ് പടം എന്ന് റെട്രോ സിനിമയെ വിശേഷിപ്പിക്കാം.

സൂപ്പർസ്റ്റാർ പരിവേഷമില്ലാതെ കണ്ടാൽ ഒരു സാധാരണ പടം. ആക്ഷൻ, മ്യൂസിക്, വില്ലൻ എല്ലാം പരമ്പരാഗതമായ സിനിമയിൽ ഒറിജിനൽ സ്റ്റോറി പറഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ മാത്രം. റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും തകർത്ത് അഭിനയിച്ചിരിക്കുന്നു. ഇവരെക്കൂടാതെ കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത്ത് ശങ്കർ, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാർ ബാലസുബ്രഹ്‌മണ്യൻ, പ്രേം കുമാർ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. നായികയ്ക്ക് കാര്യമായൊന്നും സിനിമയിൽ ചെയ്യാനില്ലായിരുന്നു.

റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്:

സംഗീതസംവിധാനം: സന്തോഷ് നാരായണൻ, ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ: പ്രതീഷ് ശേഖർ.

സൂര്യ എന്ന നടന്റെ മികച്ച പെർഫോമൻസ്, സന്തോഷ് നാരായണൻ അയാളുടെ കഴിവിനുമപ്പുറം ഒരുക്കിയ സംഗീതം, കേച്ചയുടെ തീപാറുന്ന സംഘട്ടനം, അതിഗംഭീരമായ മേക്കിംഗ്. ഇവയെല്ലാം ചേർത്തുവെക്കുമ്പോൾ പോലും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാൻ സാധിക്കാത്ത ഒരു നല്ല കഥയുടെ അഭാവമാണ് റെട്രോ എന്ന സിനിമയുടെ പ്രധാന നെഗറ്റീവായി അനുഭവപ്പെട്ടത്.

പ്രത്യേകിച്ചും സൂര്യയെപ്പോലെ ആരാധകർ ഒന്നാകെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒരാളുടെ പടത്തിന് തിരക്കഥയിൽ ഉണ്ടാകേണ്ട പഞ്ച് പോയിന്റുകൾ ഇല്ല എന്നതാണ് പടത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആയി തോന്നിയത്. സൂര്യയുടെ ഗെറ്റപ്പ് ചെയ്ഞ്ചുകൾക്ക് വേണ്ടത്ര ഓളം ഉണ്ടാക്കാൻ കഴിയാഞ്ഞതും തിരക്കഥയിലെ ഹുക്ക് പോയിന്റുകളുടെ കുറവാണെന്ന് തോന്നി.

ക്ലൈമാക്സ് അടുക്കുമ്പോൾ എന്തൊക്കെയോ സംഭവിക്കും എന്ന് തോന്നിയെങ്കിലും ഒന്നും സംഭവിക്കാതെ പോകുന്ന ചിത്രം. ആക്ഷൻ സീനുകളിൽ സൂര്യ തിളങ്ങി. മൊത്തത്തിൽ പൂർണ്ണ തൃപ്തി നൽകാത്ത അനുഭവമായി റെട്രോ.

റെട്രോയുടെ കേരള വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിർമ്മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകൻ സെന്തിൽ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈഗ മെറിലാൻഡ് റെക്കോർഡ് വിതരണാവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. ശനിയാഴ്ച മാത്രം ചിത്രം 7.05 കോടി രൂപയാണ് നേടിയത്.

ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 44 കോടി രൂപയിലധികം നേടിയിരിക്കുകയാണ് റെട്രോ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടുതൽ പ്രതീക്ഷ വെക്കാതെ വെറുതെ ഇങ്ങനെ ഒരു തവണ കണ്ടിരിക്കാം, അടുത്തിടെ കണ്ട സൂര്യ പടങ്ങളിൽ ഏറ്റവും ഭേദം എന്ന് തന്നെ പറയാം റെട്രോ. ഒരു തവണ ഉറപ്പായും തീയേറ്ററിൽ പോയി കാണാം. ടിക്കറ്റെടുക്കാം.

സൂര്യയുടെ 'റെട്രോ' സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Karthik Subbaraj's 'Retro' starring Surya and Pooja Hegde has been released. Set in the 1990s, it's a romance and revenge story. Jayaram's role as Chaplin Doctor has been praised, while Surya's performance received average reviews. Despite good action and music, the weak screenplay is a major drawback. The film has grossed over ₹44 crore worldwide.

#RetroMovie, #Surya, #Jayaram, #KarthikSubbaraj, #TamilCinema, #MovieReview

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia