SWISS-TOWER 24/07/2023

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം: അര്‍ഹനാക്കിയത് 'ഇന്ത്യയുടെ മകള്‍'

 


ലൊസാഞ്ചല്‍സ്: (www.kvartha.com 28.02.2016) ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയിലെ ശബ്ദ വിന്യാസത്തിനാണ് റസൂല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന പുരസ്‌കാരമാണിത്. ഏഷ്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്‍ഡോ-യുഎസ് സിനിമയായ അണ്‍ഫ്രീഡം, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യാസ് ഡോട്ടര്‍ എന്നിവയിലെ ശബ്ദസംവിധാനത്തിന് രണ്ടു നോമിനേഷനുകളാണ് സമര്‍പ്പിച്ചിരുന്നത്.

ഡെല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെന്ന ജ്യോതിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. ബിബിസിക്കായി ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി രാജ്യാന്തര വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. 2009ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി.

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം: അര്‍ഹനാക്കിയത് 'ഇന്ത്യയുടെ മകള്‍'


Also Read:
ജില്ലാജയിലില്‍ സുരക്ഷ കര്‍ശനമാക്കുന്നു
Keywords:  Resul Pookutty wins at Golden Reel Award for India's Daughter, New Delhi, Controversy, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia