Criticism | 'തന്ത വൈബ്' പരാമർശത്തിന് മറുപടിയുമായി ബാലതാരം ദേവനന്ദ; രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്തൽ


● പഴയ വിഡിയോ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം പങ്കുവെച്ചാണ് ദേവനന്ദ പ്രതികരിച്ചത്.
● പുതിയ തലമുറയിലെ കുട്ടികൾ ഒരുപാട് മാറിയെന്നും ക്യൂട്ട്നെസ് നോക്കി നിൽക്കുന്നവരല്ലെന്നും ദേവനന്ദ പറയുന്നു.
● ദേവനന്ദയുടെ വൈറലായ വാക്കുകൾ ഒരുപാട് ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു.
● തൊട്ടപ്പൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ബാലതാരമാണ് ദേവനന്ദ.
(KVARTHA) കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബാലതാരം ദേവനന്ദ. രക്ഷിതാക്കൾ ഈ 'തന്ത വൈബി'ലേക്ക് മാറേണ്ട സമയമായെന്ന് തോന്നുന്നുവെന്നാണ് താരത്തിൻ്റെ പ്രതികരണം. പഴയ വിഡിയോ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം വീണ്ടും പങ്കുവച്ചാണ് ദേവനന്ദ നിലപാട് വ്യക്തമാക്കിയത്.
ഒരു വർഷം മുൻപ് ഈ ഇന്റർവ്യൂ കൊടുത്തപ്പോൾ ഒരുപാട് പേർ പറഞ്ഞു, ‘തന്ത വൈബ്’. ഇപ്പോൾ കുറച്ചു ദിവസം ആയി കാണുന്ന / കേൾക്കുന്ന കുട്ടികളുടെ ന്യൂസ് കേൾക്കുമ്പോൾ മനസ്സിൽ ആകുന്നു. ഈ തന്ത വൈബിലേക്ക് രക്ഷിതാക്കൾ മാറേണ്ട സമയം ആയി എന്ന് ദേവനന്ദ പറയുന്നു.
പുതിയ തലമുറയിലെ കുട്ടികൾ ഒരുപാടു മാറിയെന്നും ക്യൂട്ട്നെസ് നോക്കി നിൽക്കുന്നവരല്ലെന്നുമുള്ള ബാലതാരം ദേവനന്ദയുടെ പരാമർശം ഒരുപാട് ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു. കുട്ടി ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു, ഇതു കുറച്ച് കൂടിപ്പോയി എന്നിങ്ങനെയായിരുന്നു ദേവനന്ദയ്ക്കെതിരെയുള്ള വിമർശനങ്ങൾ. ‘ഇപ്പോൾ ഈ ജനറേഷനിലുള്ള എൻ്റെ പ്രായത്തിലുള്ള കുട്ടികളാരും തന്നെ നിങ്ങൾ വിചാരിക്കുന്നതുപോലെ ഭയങ്കര ഓവർ ക്യൂട്ട്നെസ് ആയി യൂണികോൺ ഒക്കെ കണ്ടുനിൽക്കുന്ന ആൾക്കാരല്ല. ഞങ്ങൾ കുറച്ചു കൂടി അപ്ഡേറ്റഡ് ആണ്. കാലം മാറി.’ - ഇതായിരുന്നു ദേവനന്ദയുടെ വൈറലായ വാക്കുകൾ.
വിഡിയോ ചർച്ചയായതോടെ ദേവനന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്‌റ്റുകൾക്കു നേരെയും വിമർശനമുണ്ടായി. ഇത്തരം വിമർശനങ്ങളോട് കാര്യമായി പ്രതികരിക്കാതെ മുൻപോട്ടു പോവുകയായിരുന്നു താരം. ഇതാദ്യമായാണ് പരസ്യമായി ഈ വിമർശനങ്ങൾക്കു മറുപടിയുമായി താരം എത്തിയത്. തൊട്ടപ്പൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ബാലതാരമാണ് ദേവനന്ദ. തുടർന്ന് മൈ സാൻ്റ്, മാളികപ്പുറം, 2018, നെയ്‌മർ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Child actress Devananda urges parents to be vigilant about their children's safety, responding to criticism of her 'Father Vibe' remark and highlighting the need for increased parental awareness.
#Devananda, #ChildSafety, #ParentalVigilance, #SocialIssues, #KeralaNews, #ChildActress