'വസ്ത്രം നോക്കി ബഹുമാനിക്കരുത്'

 


(www.kvartha.com 06.02.2016) സ്ത്രീകളുടെ വസ്ത്രം വലിയ ചര്‍ച്ചയാണിന്ന് സമൂഹത്തില്‍. മോഡേണായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെ മോശം രീതിയില്‍ കാണുന്ന പ്രവണത നമുക്കിടയില്‍ വര്‍ധിച്ചു വരുകയാണ്. സിനിമാതാരങ്ങളാണ് ഇത്തരത്തില്‍ ഏറെ ആക്രമണത്തിന് വിധേയമാകുന്നത്. മത സംഘടനകളും മറ്റും സിനിമാതാരങ്ങള്‍ക്കെതിരേ രംഗത്ത് വന്ന സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്.

ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടത് അവള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തെ ആസ്പദമാക്കിയല്ലെന്നു പറയുന്നു ബോളിവുഡ് താരം വിദ്യ ബാലന്‍. പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കും. വസ്ത്രം തെരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. ഏതു പ്രൊഫഷനിലായാലും വസ്ത്രത്തിന്റെ നീളം നോക്കിയല്ല സ്ത്രീകളെ ബഹുമാനിക്കേണ്ടത്- വിദ്യ പറയുന്നു.

ആണ്‍കുട്ടികളെപ്പോലെ മുന്നോട്ടു പോകാനുള്ള അവകാശവും സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്കുമുണ്ട്. ഇതിനിടയില്‍ വ്യത്യാസം കാണുന്നതു ശരിയല്ല. ആളുകളുടെ മനോഭാവം മാറിയാല്‍ മാത്രമേ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതാകുവെന്നും വിദ്യ പറയുന്നു.
         
'വസ്ത്രം നോക്കി ബഹുമാനിക്കരുത്'
SUMMARY: Actress Vidya Balan, who has featured in strong women-centric films in her career, feels it’s important that respect for a woman should be independent of the clothes that she wears.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia