'ആർക്കും കയറി നിരങ്ങാവുന്ന വീടാണോ സുധിലയം ?'- രേണുവിനെതിരെ സായ് കൃഷ്ണയും സ്നേഹയും


● 'വീട് തുറന്നിട്ടാണോ പോകുന്നത്?' എന്ന് സായി ചോദിച്ചു.
● ' ആർക്കും കയറി നിരങ്ങാവുന്ന വീടാണോ സുധിലയം?' സ്നേഹയുടെ ചോദ്യം.
● വീടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും ചോദ്യമുയർന്നു.
● സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നു.
കൊച്ചി: (KVARTHA) അടുത്തിടെ അന്തരിച്ച നടൻ സുധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി വ്ലോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണയും ഭാര്യ സ്നേഹയും രംഗത്ത്.
ആരും വീട്ടിലില്ലാതിരുന്ന സമയത്ത് തന്റെ വീട്ടിൽ അനുവാദമില്ലാതെ കയറി ഷൂട്ട് ചെയ്ത മീഡിയകൾക്കെതിരെ രേണു കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ചാണ് പുതിയ വ്ലോഗിൽ ഇരുവരും രേണുവിനെതിരെ വിമർശനം ഉന്നയിച്ചത്.
രേണുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘കട്ടിലിൽ തുണിയെല്ലാം കിടക്കുന്ന വീഡിയോ ആരോ എടുത്തു. ആരാണെന്ന് എനിക്കറിയില്ല. വീട്ടിൽ ആരുമില്ലായിരുന്നു. ബെഡ് റൂമൊക്കെ വീഡിയോ എടുക്കുമ്പോൾ പറഞ്ഞിട്ട് എടുക്കേണ്ടേ. അത് ആരാണ്, എന്താണ് എന്നൊന്നും എനിക്കറിയില്ല.’
എന്നാൽ, രേണുവിന്റെ ഈ വാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സായി കൃഷ്ണയും സ്നേഹയും രംഗത്തെത്തി. ‘ആർക്കും കയറിച്ചെല്ലാവുന്ന വീടാണോ സുധിലയം? ആരും ഇല്ലാത്തപ്പോൾ വീട് തുറന്നിട്ടാണോ പോകുന്നത്?’ എന്ന് ഇരുവരും ചോദിച്ചു. മരിച്ചാലും സുധിക്ക് സ്വൈര്യം തരില്ലല്ലോ എന്നായിരിക്കും ഇപ്പോൾ അദ്ദേഹം ആലോചിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സായി കൃഷ്ണയുടെ വാക്കുകൾ: ‘ഇവരുടെ വീട്ടിൽ ആ കുട്ടി സേഫ് ആണോ? ചുമ്മാ വരുന്നവരും പോകുന്നവരും വീട്ടിൽ കയറി വീഡിയോ എടുക്കുക എന്ന് പറയുമ്പോൾ എന്ത് സുരക്ഷിതത്വമാണ് അവിടെയുള്ളത്? എന്താണീ പറയുന്നതെന്ന് മനസ്സിലാകുന്നില്ല. വല്ലാത്തൊരു കാഴ്ചയായിപ്പോയി.’
സ്നേഹയുടെ പ്രതികരണം ഇതിലും രൂക്ഷമായിരുന്നു: "ഇതൊരു വല്ലാത്ത യൂണിവേഴ്സ് ആയിപ്പോയി. ഇവർ വീട് തുറന്നിട്ടിരിക്കുകയാണോ? ആർക്കും വരാം, പോകാം. നമ്മളൊക്കെ പുറത്തു പോകുമ്പോൾ പൂട്ടിയിട്ടല്ലേ പോകുക? അങ്ങനെ എല്ലാവരും കേറിയിറങ്ങി നിരങ്ങി നടക്കുന്ന വീടാണോ ഈ സുധിലയം? എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്. ഈ യൂണിവേഴ്സ് ബിഗ് ബോസിലൊക്കെ വന്നാൽ പൊളിക്കും. അടുത്തത് നമുക്ക് ബിഗ് ബോസിൽ കാണാം.’
സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെച്ചൊല്ലി വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. രേണുവിന്റെ വീടിന്റെ സ്വകാര്യത ലംഘിക്കപ്പെട്ടതിനെക്കുറിച്ചും അതേസമയം, വീടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർത്തപ്പെടുന്നുണ്ട്.
സോഷ്യൽ മീഡിയ വിവാദങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Sai Krishna and Sneha criticize Renu over home privacy.
#RenuControversy #SaiKrishna #Sneha #Sudi #SocialMedia #Kerala