Record Collection | ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് 'ഗുരുവായൂരമ്പല നടയില്‍'; 4 ദിവസം കൊണ്ട് ആഗോളതലത്തില്‍ നേടിയിരിക്കുന്നത് 45 കോടിയിലധികം

 

കൊച്ചി: (KVARTHA) നടന്‍ ബേസില്‍ ജോസഫും, പൃഥ്വിരാജും കേന്ദ്രകഥാപാത്രമായെത്തിയ 'ഗുരുവായൂരമ്പല നടയില്‍' മികച്ച വിജയവുമായി തിയേറ്ററുകളില്‍ മുന്നേറുന്നു. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.

15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കലക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകളുടെ റിപോര്‍ട്. ഇതുപോലെത്തന്നെ പ്രേക്ഷകപ്രീതി മുന്നോട്ടുപോയാല്‍ ചിത്രം 50 കോടി ക്ലബിലേക്ക് ഉടന്‍ കടക്കും എന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

Record Collection | ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് 'ഗുരുവായൂരമ്പല നടയില്‍'; 4 ദിവസം കൊണ്ട് ആഗോളതലത്തില്‍ നേടിയിരിക്കുന്നത് 45 കോടിയിലധികം

വന്‍ജനപ്രീതി നേടിയ 'ജയ ജയ ജയ ജയ ഹേ'യുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക് ബസ്റ്റര്‍ ഇന്‍ഡസ്ട്രി ഹിറ്റിനുശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും ഉള്‍പെട്ട വന്‍ താരനിരയും സംവിധായകന്റെ മുന്‍സിനിമയുടെ വിജയവുമാണ് ചിത്രം വലിയ ജനപ്രീതി നേടാന്‍ തുടക്കത്തില്‍ തന്നെ ഇടയാക്കിയത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

2024 ല്‍ ഇറങ്ങിയ മലയാള സിനിമയിലെ മറ്റ് ബ്ലോക് ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസത്തെ കലക്ഷനെക്കാള്‍ 150 ശതമാനം കൂടുതല്‍ കലക്ഷനാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. കൂടാതെ ഓവര്‍സീസ് കലക്ഷനില്‍ 'ആടുജീവിതം' സിനിമയേക്കാള്‍ മുന്നേറ്റവും ഈ ചിത്രം നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കലക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ് ഫുള്‍ ഷോകള്‍ നേടിയ ചിത്രം എന്ന മറ്റൊരു റെകോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. ഞായറാഴ്ച മാത്രം ചിത്രത്തിന് 720-ല്‍ ഏറെ ഹൗസ് ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇന്‍ഡ്യയിലെ കണക്കനുസരിച്ചാണ് ഇത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. കൂടാതെ ഇതുവരെ 20 ലക്ഷത്തിലധികം ആളുകള്‍ കണ്ട സിനിമ കൂടിയാണ് 'ഗുരുവായൂരമ്പല നടയില്‍'.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ശാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വര്‍ഗീസ്, അരവിന്ദ് ആകാശ്, ജോയ് മോന്‍, അഖില്‍ കാവാലിയൂര്‍, അശ്വിന്‍ വിജയന്‍ തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റര്‍ടെയ് നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

എഡിറ്റര്‍- ജോണ്‍ കുട്ടി, സംഗീതം- അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍, ആര്‍ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേകപ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെകന്‍ഡ് യൂനിറ്റ് കാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂടിവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ് - ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍കറ്റിംഗ്- ടെന്‍ ജി.

Keywords: Prithviraj-starrer Guruvayoor Ambalanadayil Crosses Rs 50 Crore Mark In Five Days, Kochi, News, Guruwayurambala Natayil, Prithviraj, Basil Joseph, Entertainment, Theatre, Record Collection, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia