ദളപതി 66: വിജയ് യുടെ നായികയായി രശ്മിക മന്ദാന; പ്രി പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
Apr 6, 2022, 11:37 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 06.04.2022) 'ബീസ്റ്റ്'നുശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ദളപതി 66' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന വിജയിയുടെ 66-ാമത്തെ ചിത്രം തെലുങ്ക് സംവിധായകന്‍ വംശി പൈടിപള്ളി സംവിധാനം ചെയ്യും. തമിഴിലും തെലുങ്കിലും നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. ചിത്രത്തില്‍ വിജയിയുടെ നായികയാകുന്നത് നടി രശ്മിക മന്ദാനയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തെലുങ്ക് താരം നാനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപോര്‍ടുകള്‍ വന്നിരുന്നു. എസ് തമന്‍ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടര്‍ന്നുവരികയാണ്.
തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം. വിജയിയുടെ സിനിമാ കരിയറിലെ 65-ാമത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ബീസ്റ്റ് ചിത്രത്തിന്റെ സംവിധാനം. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപോര്‍ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

