Ranveer Singh's apartment | രണ്‍വീര്‍ സിംഗ് 119 കോടി രൂപയ്ക്ക് അപാര്‍ട്‌മെന്റ് സ്വന്തമാക്കി; ശാരൂഖ് ഖാന്റെ അയല്‍ക്കാരനാകുമോ?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ശാരൂഖ് ഖാന്‍ ഉള്‍പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ താമസിക്കുന്ന മുംബൈ ബാന്ദ്രയില്‍ രണ്‍വീര്‍ സിംഗ് 119 കോടി രൂപയ്ക്ക് അപാര്‍ട്‌മെന്റ് സ്വന്തമാക്കി. പിതാവ് ജുഗ്ജീത് സുന്ദര്‍സിംഗ് ഭവ്‌നാനിയുടെ സ്ഥാപനമായ ഓ ഫൈവ് ഓ മീഡിയ വര്‍ക്‌സ് എല്‍എല്‍പിയുമായി ചേര്‍ന്ന് മുംബൈയുടെ ഹൃദയ ഭാഗത്ത്, ശാരൂഖാന്റെ വസതിയായ മന്നത്തിന് സമീപമാണ് രണ്‍വീര്‍ സിംഗ് ആഡംബര അപാര്‍ട്‌മെന്റ് വാങ്ങിയത്. കടലിന് അഭിമുഖമായാണ് ഈ ആഢംബര അപാര്‍ട്‌മെന്റ്.
  
Ranveer Singh's apartment | രണ്‍വീര്‍ സിംഗ് 119 കോടി രൂപയ്ക്ക് അപാര്‍ട്‌മെന്റ് സ്വന്തമാക്കി; ശാരൂഖ് ഖാന്റെ അയല്‍ക്കാരനാകുമോ?

ടവറിന്റെ 16, 17, 18, 19 നിലകളിലായാണ് അപാര്‍ട്‌മെന്റ്. പ്രീമിയം ഫ്‌ലാറ്റിന് മൊത്തം 11,266 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്‌സ്‌ക്ലൂസീവ് ടെറസും ഉണ്ട്. 2021ല്‍ രണ്‍വീറും ഭാര്യ ദീപിക പദുകോണും 22 കോടി രൂപയ്ക്ക് അലിബാഗില്‍ ബംഗ്ലാവ് വാങ്ങിയിരുന്നു.

നിലവിൽ രോഹിത് ഷെടിയുടെ ചിത്രത്തില്‍ രണ്‍വീര്‍ അഭിനയിക്കും, 'സിംബ'യ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ജാക്വലിന്‍ ഫെര്‍ണാൻഡസ്, പൂജ ഹെഗ്ഡെ, വരുണ്‍ ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 1960 കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം രണ്‍വീറിന്റെ കരിയറിലെ ആദ്യത്തെ ഇരട്ട വേഷം കൂടിയാണ്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ടി-സീരീസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം 2022 ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും. കരണ്‍ ജോഹറിന്റെ റോകി ഔര്‍ റാണി കി പ്രേം കഹാനിയിലും താരം അഭിനയിക്കും. ആലിയ ഭട്ട്, ജയ ബചന്‍, ശബാന ആസ്മി, ധര്‍മേന്ദ്ര എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script