Case Against Ranveer Singh | ബോളിവുഡ് താരം രണ്‍വീര്‍ സിങ് നിയമകുരുക്കില്‍; വസ്ത്രമിടാതെ ഫോടോഷൂട് നടത്തി സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; താരത്തിനെതിരെ കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) വസ്ത്രമില്ലാത്ത ഫോടോഷൂട് നടത്തി സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങിനെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തില്‍ കഴിഞ്ഞദിവസം താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോടോഷൂടിന് എതിരെയുള്ള പരാതിയില്‍ ചെമ്പുര്‍ പൊലീസാണ് കേസെടുത്തത്.
Aster mims 04/11/2022

ഒരു എന്‍ജിഒ ഭാരവാഹിയാണ് രണ്‍വീറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. സ്ത്രീകളുടെ വികാരത്തെ രണ്‍വീര്‍ വ്രണപ്പെടുത്തിയെന്നും ഉടുപ്പില്ലാത്ത സ്വന്തം ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിച്ചു. ഐടി ആക്ട്, ഐപിസി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. 

Case Against Ranveer Singh | ബോളിവുഡ് താരം രണ്‍വീര്‍ സിങ് നിയമകുരുക്കില്‍; വസ്ത്രമിടാതെ ഫോടോഷൂട് നടത്തി സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; താരത്തിനെതിരെ കേസെടുത്ത് പൊലീസ്


പേയ്പര്‍ മാഗസിന് വേണ്ടിയുള്ള രണ്‍വീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരുന്നു. എന്നാല്‍ രണ്‍വീറിന്റേത് അസാധാരണ ധൈര്യമുള്ളവര്‍ മാത്രം എടുക്കുന്ന തീരുമാനമാണെന്ന് അഭിനന്ദിച്ച് പ്രമുഖരുള്‍പെടെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ സഭ്യമല്ലെന്ന വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നു. 

Keywords:  News,National,Mumbai,Bollywood,Case,Complaint,Actor,Lifestyle & Fashion,Entertainment,Police, Ranveer Singh lands in legal trouble; Complaint filed with Mumbai police against actor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia