കാമുക ജോഡികള്‍ക്ക് പുരസ്‌കാരം

 


(www.kvartha.com 16.01.2016) ബി ടൗണിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അണിനിരന്ന രാവില്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ നേടി ബാജിറാവു മസ്താനി അവാര്‍ഡ് നിശയില്‍ തിളങ്ങി. ബാജിറാവു മസ്താനിയിലെ പ്രകടനം രണ്‍വീര്‍ സിങ്ങിന് മികച്ച നടനുള്ള പുരസ്‌കാരം നേടി കൊടുത്തു.

പിക്കുവിലെ അഭിനയം ദീപിക പദുക്കോണിനെ മികച്ച നടിയാക്കി. ബാജിറാവു മസ്താനി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലിയാണ് മികച്ച സംവിധായകന്‍. മുംബൈയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. പുതുമുഖങ്ങള്‍ക്കുള്ള അവാര്‍ഡ് സൂരജ് പഞ്ചോളിയും ഭൂമി പെഡ്‌നേക്കറും സ്വന്തമാക്കി. പിക്കുവാണ് നിരൂപകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം.

ഈ സിനിമയിലെ അഭിനയത്തിന് അമിതാഭ് ബച്ചനെയും നിരൂപകരുടെ നടനാക്കി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയം കങ്കണ റണാവത്തിനും ഈ പുരസ്‌കാരം നേടിക്കൊടുത്തു. അനില്‍ കപൂറും പ്രിയങ്ക ചോപ്രയുമാണ് സഹതാരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയത്. ഷാരൂഖ് ഖാനടക്കം പ്രമുഖ താരങ്ങളെല്ലാം അവാര്‍ഡ് നിശയ്‌ക്കെത്തി. പ്രണയ ജോഡികള്‍ക്ക് മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ലഭിച്ചതും കൗതുകമായി. അവാര്‍ഡ് വേദിയിലും രണ്‍വീറും ദീപികയും പ്രണയജോഡികളായി പാറി നടന്നു.
         
കാമുക ജോഡികള്‍ക്ക് പുരസ്‌കാരം


SUMMARY: Deepika Padukone and Ranveer Kapoor seem to be enjoying each award function as they are walking away with the Best Actor Awards. At the Filmfare Awards held in Mumbai on January 15, Deepika won the Best actor in female category for her film ‘Piku’, while Ranveer won it for ‘Bajirao Mastani’.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia