SWISS-TOWER 24/07/2023

ഉറപ്പിക്കാം ഈ വാക്കുകള്‍

 


ADVERTISEMENT

(www.kvartha.com 18.01.2016) പ്രണയവും അതേ തുടര്‍ന്നുള്ള ഗോസിപ്പുകളും പ്രണയപരാജയവും എല്ലാം ചേര്‍ന്ന് കുറേനാളായി കത്രീന കൈഫ് മാധ്യമങ്ങളിലും ചര്‍ച്ചകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ഇതൊന്നും തന്റെ ആത്മവിശ്വാസത്തെ ഒരു പൊടി പോലും കുറക്കുന്നില്ലെന്ന മട്ടിലാണ് കത്രീനയുടെ പ്രതികരണങ്ങളെല്ലാം. രണ്‍ബീര്‍ കപൂറുമായി പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ഇനിയും ഗോസിപ്പു കോളങ്ങളില്‍ നിന്നും അകന്നിട്ടില്ല.

ഇനിയുമിനിയും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തന്നെ ചോദിച്ച് വെറുതേ സമയം കളയേണ്ടെന്നാണ് കത്രീന പറയുന്നത്. തന്റെ അനുഭവത്തില്‍ നിന്നും ആരോടും വ്യക്തിപരമായ കാര്യങ്ങള്‍ അധികം പറയേണ്ടെന്ന പാഠമാണ് പഠിച്ചതെന്ന് കത്രീന. അഭിനയജീവിതത്തെക്കുറിച്ചാണ് കൂടുതല്‍ സംസാരിക്കേണ്ടത്. ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും നന്നായി ജോലി ചെയ്യുന്ന കാര്യത്തില്‍ നിന്നും താന്‍ ഒരിക്കലും പുറകോട്ട് പോകില്ല. ജോലിക്കു വേണ്ടിയുള്ള ആത്മസമര്‍പ്പണം എനിക്കു വേണ്ടി സംസാരിക്കും. മറ്റുള്ളവരില്‍ നിന്നും എനിക്കു ബഹുമാനം ലഭിക്കുന്നതും തന്റെ ജോലിയിലുള്ള മികവു കൊണ്ടായിരിക്കുമെന്നാണ് താരം പറയുന്നത്.

ഏറെ നാളായി പ്രണയത്തിലായിരുന്നു കത്രീന കൈഫും രണ്‍ബീറും ഒരുമിച്ചായിരുന്നു താമസം പോലും. രണ്‍ബീറിന്റെ മുന്‍കാമുകി ദീപിക പദുക്കോണുമായി ഒരുമിച്ചഭിനയിച്ച തമാശയോടു കൂടിയാണ് കത്രീനയുടെയും രണ്‍ബീറിന്റെ പ്രണയംതകര്‍ന്നതെന്നാണ് വിവരം. കുറേ നാളായുള്ള കേട്ടു കേള്‍വികളെല്ലാം സത്യമാണെന്നുറപ്പിച്ചു കൊണ്ട് രണ്‍ബീര്‍ തന്റെ വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു.

ഉറപ്പിക്കാം ഈ വാക്കുകള്‍

           
SUMMARY: When she was asked about the reported break-up, a glare from Katrina was what it took to silence the people in attendance. Fitoor director Abhishek Kapoor had to intervene and divert the topic of discussion during that January 15 presser at a restaurant in Delhi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia