Viral Video | രൺബീർ കപൂറിന്റെയും രശ്മിക മന്ദാനയുടെയും വീഡിയോ 'അനിമലിന്റെ' സെറ്റിൽ നിന്ന് ചോർന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; ഇരുവരുടെയും 'ഫസ്റ്റ് ലുക്' പുറത്തായെന്ന് ആരാധകർ

 


മുംബൈ:(www.kvartha.com)  രൺബീർ കപൂർ ചിത്രം അനിമലിനെ കുറിച്ചുള്ള ചർചകൾ ഇപ്പോൾ മുതൽ ശക്തമായിരിക്കുകയാണ്. ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ പുരോഗമിക്കുന്നുണ്ടെങ്കിലും ആരാധകർ ഇതിനോടകം തന്നെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടെ ചിത്രവുമായി ബന്ധപ്പെട്ട ഒരു ചെറിയ വീഡിയോ ക്ലിപ് സെറ്റിൽ നിന്ന് ചോർന്നു. ഇത് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ശനിയാഴ്ച, രൺബീർ കപൂറിന്റെ ഒരു ഫാൻ പേജാണ് വീഡിയോ പങ്കിട്ടത്, അതിൽ രൺബീർ കപൂറിനെയും രശ്മിക മന്ദാനയെയും കാണാം.

  
Viral Video | രൺബീർ കപൂറിന്റെയും രശ്മിക മന്ദാനയുടെയും വീഡിയോ 'അനിമലിന്റെ' സെറ്റിൽ നിന്ന് ചോർന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; ഇരുവരുടെയും 'ഫസ്റ്റ് ലുക്' പുറത്തായെന്ന് ആരാധകർ


ഹിമാചലിലെ മണാലിയിലാണ് ചിത്രീകരണം നടക്കുന്നത്. രണ്ട് അഭിനേതാക്കളും തങ്ങളുടെ സിനിമയുടെ അണിയറപ്രവർത്തകരുമായി കുറച്ച് ചർച നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. ക്ലിപിൽ, രൺബീർ വെള്ള കുർത്ത പൈജാമ ധരിച്ചപ്പോൾ രശ്മികയുടേത് ചുവന്ന സാരിയാണ് വേഷം. ഇതാദ്യമായാണ് ഇരുവരും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകരുടെ പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും 'ഫസ്റ്റ് ലുക്' പുറത്തായെന്ന് ആരാധകർ പറയുന്നു. ഒരു പാട്ടിലെ സീൻ പോലെ തോന്നുന്നു’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. മറ്റൊരു ഉപയോക്താവ് എഴുതി, 'മറ്റൊരു ബ്ലോക് ബസ്റ്റർ വരാൻ തയ്യാറാണ്.' ഒരു ആരാധകൻ വീഡിയോ ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പറഞ്ഞു, 'മനുഷ്യാ ദയവുചെയ്ത് ഇത് ചെയ്യരുത്. അവർ വളരെ കഠിനാധ്വാനം ചെയ്യുന്നു, അവരുടെ രൂപം വെളിപ്പെടുത്തരുത്.

രൺബീറും രശ്മികയും ഈ ആഴ്ച ആദ്യം അനിമലിന്റെ ഷൂടിംഗ് ആരംഭിച്ചിരുന്നു. കബീർ സിംഗ് ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ് ഈ ക്രൈം ത്രിലർ സംവിധാനം ചെയ്യുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി1 സ്റ്റുഡിയോ, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്ന് നിർമിക്കുന്ന അനിമൽ 2023 ഓഗസ്റ്റ് 11-ന് റിലീസ് ചെയ്യും. അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും ചിത്രത്തിലുണ്ട്.

Keywords:  India, Entertainment, News, Actor, Actress, Video, Ranbir Kapoor, Viral,  Ranbir Kapoor and Rashmika Mandanna's Leaked Video From Animal Goes Viral, Watch Here
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia