Ramesh Narayan | ആസിഫ് അലിയിൽ നിന്ന് അവാർഡ് സ്വീകരിച്ചില്ല; രമേശ് നാരായണൻ വിവാദത്തിൽ: സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം


രമേശ് നാരായണൻ അനാദരവും അഹങ്കാരവും കാണിച്ചെന്നാണ് പലരുടെയും അഭിപ്രായം
കൊച്ചി: (KVARTHA) സംഗീതസംവിധായകൻ രമേഷ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ചെന്ന ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. 'മനോരഥങ്ങൾ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.
എന്നാൽ, രമേശ് നാരായണൻ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ ക്ഷണിച്ച് ആസിഫ് അലിയുടെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. ശേഷം ജയരാജ് രമേഷ് നാരായണന് പുരസ്കാരം നൽകുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Ramesh Narayan refuses to take award from #AsifAli. Very poor etiquette from him. Asif kept his happy demeanour despite the snub.#Manorathangal #Mindscapes #Mammootty #Mohanlal #FahadhFaasil pic.twitter.com/JwPSn1F56X
— Mohammed Ihsan (@ihsan21792) July 15, 2024
'ബഹുമാനം എന്ന ഒരു അടിസ്ഥാന കാര്യമുണ്ട്, അവർ ഉയർന്ന തലത്തിൽ എത്തുമ്പോൾ അത് മറക്കുന്നു. ലജ്ജിക്കുന്നു രമേഷ് നാരായണൻ', എന്നാണ് ഒരു ഉപയോക്താവ് കുറ്റപ്പെടുത്തിയത്. രമേശ് നാരായണൻ അനാദരവും അഹങ്കാരവും കാണിച്ചെന്നാണ് പലരുടെയും അഭിപ്രായം. ഭൂരിഭാഗം പേരും ആസിഫ് അലിയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ആണ് ‘മനോരഥങ്ങൾ’. ഇതിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, അന്നാ അഗസ്റ്റിൻ എന്നിവരാണ് സീരീസിൽ അഭിനയിക്കുന്നത്. സീരീസ് ഓഗസ്റ്റ് 15-ന് സീ5 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.