Controversy | 'ദി കേരള സ്റ്റോറി' ഏറ്റവും മികച്ച സിനിമയെന്ന് രാം ഗോപാൽ വർമ

 

 
Ram Gopal Varma Praises The Kerala Story

Image credit: Facebook / Viral Culb 

2023 മെയ് അഞ്ചിന് റിലീസ് ചെയ്ത 'ദി കേരള സ്റ്റോറി' പ്രഖ്യാപനം മുതൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ചിത്രമാണ്

ബെംഗളൂരു: (KVARTHA) വിവാദങ്ങൾക്ക് വഴിവച്ച ദി കേരള സ്റ്റോറി താൻ വളരെ ഇഷ്ടപ്പെട്ടുവെന്ന് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ. 

സിനിമ കണ്ടതിന് ശേഷം സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ ഷാ, നടി ആദാ ശർമ്മ എന്നിവരെ വിളിച്ച് അഭിനന്ദിച്ചുവെന്നും രാം ഗോപാൽ വർമ പറഞ്ഞു. ദി കേരള സ്റ്റോറി എന്ന സിനിമയിൽ ഞാൻ സന്തുഷ്ടനാണ്. വർഷങ്ങളായി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയെന്ന് അദ്ദേഹം വ്യക്‌തമാക്കി.

രാം ഗോപാൽ വർമയുടെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഇതിനെതിരെ രംഗത്തെത്തി.

2023 മെയ് അഞ്ചിന് റിലീസ് ചെയ്ത ദി കേരള സ്റ്റോറി പ്രഖ്യാപനം മുതൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ചിത്രമാണ്. സുദീപ്തോ സെൻ ആണ് ചിത്രം സംവിധാനം ചെയ്തത്. വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഫെബ്രുവരി 16ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിൽ  സ്ട്രീം ചെയ്യാൻ തുടങ്ങി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia