ബിഗ്ബിയുടെ പിറന്നാളിന് രജനിയും

 


ബിഗ്ബിയുടെ പിറന്നാളിന് രജനിയും
ഇന്ത്യന്‍ സിനിമയുടെ മുടിചൂടാമന്നനായ അമിതാഭ് ബച്ചന്റെ പിറന്നാള്‍ ആഘോഷത്തില്‍ രജനീകാന്തും പങ്കെടുക്കും. ഒക്ടോബര്‍ 11നാണ് ബിഗ്ബിയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളില്‍ പ്രമുഖനാണ് രജനികാന്ത്.

ബച്ചന്റെ എഴുപതാം പിറന്നാളിനായി വന്‍ ഒരുക്കങ്ങളാണ് മുംബയില്‍ ഒരുക്കുന്നത്. ലോകമെമ്പാടുമുളള ആരാധകര്‍ പ്രാര്‍ഥനകളുമായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോളും ഒക്ടോബര്‍ 11 തനിക്ക് മറ്റൊരു സാധാരണ ദിനം മാത്രമാണെന്ന് ബച്ചന്‍ പറയുന്നു.

ബച്ചനുമായി അടുത്ത സൗഹൃദം നിലനിറുത്തുന്ന നടനാണ് രജനികാന്ത്. അതുകൊണ്ടുതന്നെയാണ് രജനിയെ പ്രത്യേക അതിഥിയായി ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്.

SUMMARY: Amitabh Bachchan, one of India's biggest icons will be celebrating his birthday on the 11th of October. It is being reported that the event will be very grand, and will have a lot of big name personalities attending it. And one key person in that list might be our very own Superstar Rajnikanth.

Keywords: Entertainment, Rajnikanth, Big B, Birthday celebration,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia