ചികിത്സയിലായിരുന്ന സൂപെര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു; വീട്ടില്‍ തിരിച്ചെത്തിയതായി ട്വീറ്റ് ചെയ്ത് താരം

 



ചെന്നൈ: (www.kvartha.com 01.11.2021) മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപെര്‍സ്റ്റാര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മടങ്ങിയത്.  വീട്ടില്‍ തിരിച്ചെത്തിയതായി രജനീകാന്ത് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം 28നാണ് രജനീകാന്തിനെ ചെന്നൈ ആല്‍വാര്‍പേടിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഞായറാഴ്ച രാവിലെ ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു. ആരോഗ്യ മന്ത്രി എം സുബ്രമണ്യവും താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ചികിത്സയിലായിരുന്ന സൂപെര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു; വീട്ടില്‍ തിരിച്ചെത്തിയതായി ട്വീറ്റ് ചെയ്ത് താരം


ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകള്‍ക്കു ശേഷം രജനിയെ എം ആര്‍ ഐ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. തലയുടെ സ്‌കാനിങ് റിപോര്‍ട് പുറത്ത് വന്നതോടെ പക്ഷാഘാതത്തിന് തൊട്ടരികിലൂടെ താരം കടന്നു പോയതായി കണ്ടെത്തി. രക്തക്കുഴല്‍ പൊട്ടിയതായും എം ആര്‍ ഐ സ്‌കാനിങ്ങിനിലൂടെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുമായി കരോടിഡ് ആര്‍ടറി റിവാസ്‌കുലറൈസേഷനാണ് നടത്തിയത്.

അതേസമയം രജനിയുടെ ആരോഗ്യത്തിന് വേണ്ടി ആരാധകരുടെ പ്രാര്‍ഥനകള്‍ തുടരുകയാണ്. ക്ഷേത്രങ്ങളില്‍ താരത്തിന്റെ പേരില്‍ ഒട്ടേറെ വഴിപാടുകള്‍ ആണ് നടത്തിയത്. 

ഡെല്‍ഹിയിലെ ദേശീയ പുരസ്‌കാര വേദിയില്‍ ഏതാനും ദിവസം മുന്‍പാണ് രജനീകാന്ത് ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

Keywords:  News, National, India, Chennai, Hospital, Rajanikanth, Entertainment, Cine Actor, Health, Health and Fitness, Twitter, Award, Rajinikanth discharged from Chennai's Kauvery hospital, returns home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia