കബാലി ടീം വീണ്ടും ഒന്നിക്കുന്നു; രജനിയുടെ അടുത്ത ചിത്രം മുംബൈ ചേരിയുടെ പശ്ചാത്തലത്തിൽ

 


ചെന്നൈ: (www.kvartha.com 14.01.2017) പുറത്ത് വരുന്ന വാർത്തകൾ സത്യമാണെങ്കിൽ സൂപ്പർ സ്റ്റാർ രജനികാന്ത് അടുത്തതായി അഭിനയിക്കൻ പോകുന്നത് കബാലി സംവിധായകൻ പാ രഞ്ജിതിന്റെ സിനിമയിലായിരിക്കും. രജനിയുടെ മരുമകനും പ്രശസ്ത സിനിമാതാരാവുമായ ധനുഷ് തന്റെ വണ്ടർബാർ ഫിലിംസിന്റെ ബാനറിലായിരിക്കും ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുണ്ട്.
കബാലി ടീം വീണ്ടും ഒന്നിക്കുന്നു; രജനിയുടെ അടുത്ത ചിത്രം മുംബൈ ചേരിയുടെ പശ്ചാത്തലത്തിൽ

രജനിയും സംവിധയാകനും അടുത്തിടെ മുംബൈ സന്ദർശിച്ചിരുന്നു. പുതിയ ചിത്രത്തിൽ മലേഷ്യൻ തമിഴ് പോരാളിയായിട്ടായിരിക്കും താരം പ്രത്യക്ഷപ്പെടുക. അതേ സമയം രജനിയുടെ ഗെറ്റപ്പിനെ കുറിച്ച് വ്യക്തമായ തീരുമാനമായിട്ടില്ല.

കബാലി ടീം വീണ്ടും ഒന്നിക്കുന്നു; രജനിയുടെ അടുത്ത ചിത്രം മുംബൈ ചേരിയുടെ പശ്ചാത്തലത്തിൽ

മുംബൈ ചേരിയിലെ ഭാഗങ്ങൾ കൃത്രിമമായി സെറ്റുണ്ടാക്കി ഷൂട്ട് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. തിരക്കഥ പകുതി മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും ബാക്കിയുള്ള ഭാഗങ്ങൾ സൂപ്പർ താരവുമയി സംസാരിച്ച ശേഷമായിരിക്കും തീരുമാനിക്കുകയെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ വാർത്തകൾ ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. മണിരത്നത്തിന്റെ നായകൻ, വരദരാജന്റെ മുതലിയാർ തുടങ്ങിയ ചിത്രങ്ങൾ ഇതേ വിഷയത്തെ ആസ്പദമാക്കിയെടുത്ത് വൻ വിജയങ്ങളായവയാണ്. രജനിയുടെ പുതിയ ചിത്രവും വൻവിജയമാകുമെന്ന് പ്രതീക്ഷിക്കാം.

Summary: Rajini-Ranjith’s next film on Mumbai slums. This could be the biggest news in recent times, if sources are to be believed. The closely-guarded story of Superstar Rajinikanth’s next collaboration with Pa Ranjith of Kabali fame looks to be out!

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia