ശക്തമായ തെളിവുകളുണ്ടായിട്ടും ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിക്കുന്നു; രാജ് കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്
Jul 23, 2021, 08:42 IST
മുംബൈ: (www.kvartha.com 23.07.2021) അശ്ലീലചിത്ര നിര്‍മാണത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാജ്കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുംബൈ ക്രൈംബ്രാഞ്ച്. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നിട്ടും കുന്ദ്ര ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ല. ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിക്കുകയാണ് കുന്ദ്ര ഇപ്പോഴും ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.
2019 ആഗസ്റ്റിലാണ് കുന്ദ്ര അശ്ലീലചിത്രങ്ങളുടെ നിര്‍മാണം തുടങ്ങിയത്. കുന്ദ്രക്കെതിരെ ആവശ്യമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതുവരെ കുന്ദ്ര 100ഓളം ചിത്രം നിര്‍മിച്ചു. കുന്ദ്രയുടെ ആപിന് 20 ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. ആപില്‍ നിന്ന് നല്ല വരുമാനവും കുന്ദ്രക്ക് ലഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിനേക്കാള്‍ സൗകര്യപ്രദമായതിനാലാണ് കുന്ദ്ര ആപിലേക്ക് നീങ്ങിയതെന്നും പൊലീസ് അറിയിച്ചു.
ഒരു ടിബിയുടെ ഇലക്‌ട്രോണിക് ഡാറ്റ കുന്ദ്രയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുറേ ഡാറ്റ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇത് വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അതേസമയം, അറസ്‌റ്റൊഴിവാക്കാന്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ കുന്ദ്ര മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന റിപോര്‍ടുകളും പുറത്ത് വന്നിട്ടുണ്ട്.
ഫെബ്രുവരിയിലാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് റിപോര്‍ട് ചെയ്യുന്നത്. എന്നാല്‍ ജൂലൈയിലാണ് കുന്ദ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. മല്‍വാനി പോലീസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച്-സി ഐ ഡി ആന്‍ഡ് പ്രോപര്‍ടി സെല്‍ ഏറ്റെടുത്തു. ഇതുവരെ കുന്ദ്രയും അയാളുടെ സഹായിയായ റയാന്‍ ജെ താര്‍പെയും ഉള്‍പെടെ 12 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.