നീലച്ചിത്ര നിര്‍മാണ- വിതരണക്കേസ്: രാജ് കുന്ദ്രയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; നടിമാരായ പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം
Jul 27, 2021, 15:49 IST
മുംബൈ: (www.kvartha.com 27.07.2021) നീലച്ചിത്ര കേസില്‍ അറസ്റ്റിലായ വ്യാവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുന്ദ്രയെ മുംബൈ പൊലീസ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കാതെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കുന്ദ്ര നല്‍കിയ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
നടിമാരായ പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര എന്നിവര്‍ക്ക് ബോംബെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സെപ്റ്റംബര്‍ 20 വരെ ഇവരുടെ പേരില്‍ നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കുന്ദ്ര ഉള്‍പെട്ട നീലച്ചിത്ര റാകെറ്റ് കേസില്‍ ഹാജരാകാന്‍ ഷെര്‍ലിന്‍ ചോപ്രക്ക് നേരത്തെ സമന്‍സ് ലഭിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം ശില്‍പയുടെയും കുന്ദ്രയുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡിനിടെ ഇരുവരും കൈയാങ്കളി നടന്നതായി എ എന്‍ ഐ റിപോര്‍ട് പറയുന്നു. വഴക്കിനിടെ നടി കണ്ണീരണിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സംഘം ഇടപെട്ടതായും ഭര്‍ത്താവിന്റെ ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്ന് അവര്‍ പറഞ്ഞതായും റിപോര്‍ട് പറയുന്നു.
അശ്ലീല വിഡിയോ നിര്‍മാണ- വിതരണക്കേസില്‍ ജൂലൈ 19 നാണ് മുംബൈ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ 10 പേരെ കൂടി കേസില്‍ അറസ്റ്റ് ചെയ്തു.
Keywords: News, National, India, Mumbai, Custody, Judiciary, Entertainment, Actress, Bollywood, Technology, Business, Finance, Crime Branch, Arrest, Raj Kundra Case: Shilpa Shetty's Husband Sent to 14-day Judicial Custody; Sherlyn Granted Anticipatory BailMaharashtra: A court in Mumbai sends actor Shilpa Shetty's husband Raj Kundra and Ryan Thorpe to judicial custody for 14 days in the pornography racket case pic.twitter.com/EZsynUAZt5
— ANI (@ANI) July 27, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.