Movie | രാജ് ബി ഷെട്ടി വീണ്ടു മലയാളത്തിലേക്ക്; ആന്റണി വർഗീസ് നായകനായെത്തുന്ന 'കൊണ്ടൽ'ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സതീഷ് തോന്നക്കൽ, റോയ്ലിൻ റോബർട്ട്, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
തിരുവനന്തപുരം: (KVARTHA) ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി, മമ്മൂട്ടിയുടെ ടർബോ എന്ന ചിത്രത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്.
ആന്റണി വർഗീസ് നായകനായെത്തുന്ന 'കൊണ്ടൽ' എന്ന ചിത്രത്തിലാണ് രാജ് ബി ഷെട്ടിയെ പുതിയ ലുക്കിൽ കാണാനാകുക.
ആന്റണി വർഗീസ് രാജ് ബി ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഈ വാർത്ത പുറത്തുവിട്ടു. ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വൻ ആക്ഷൻ രംഗങ്ങളുമായി ഒരുക്കിയ 'കൊണ്ടൽ' സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്.
'കൊണ്ടൽ' ഒരു കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണ്. പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, രാഹുൽ രാജഗോപാല്‍, അഫ്‌സൽ പി എച്ച്, ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, പുഷ്പകുമാരി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
സതീഷ് തോന്നക്കൽ, റോയ്ലിൻ റോബർട്ട്, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.