'സമയബന്ധിതമായി മികച്ച വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ ജീവിച്ചിരുന്നേനെ'; അന്തരിച്ച നടന്‍ രാഹുല്‍ വോറയുടെ ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്ന ഹൃദയഭേദകമായ വിഡിയോ പുറത്തുവിട്ട് ഭാര്യ

 



ന്യൂഡെല്‍ഹി: (www.kvartha.com 11.05.2021) കോവിഡ് ബാധിച്ച് മരിച്ച നടന്‍ രാഹുല്‍ വോറ ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്ന വിഡിയോ പുറത്തുവിട്ട് ഭാര്യ ജ്യോതി തിവാരി. സമയബന്ധിതമായി മികച്ച വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കാമെന്ന് പറഞ്ഞതിനു ശേഷം കോവിഡിന് കീഴടങ്ങിയ നടന്‍ രാഹുല്‍ വോറയുടെ ഹൃദയഭേദകമായ വിഡിയോയാണ് ജ്യോതി തിവാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

'ഓക്സിജന്‍ മാസ്‌ക് ഉള്ളപ്പോള്‍ തന്നെ രാഹുല്‍ ശ്വാസോച്ഛ്വാസത്തിന് കഷ്ടപ്പെടുന്നത് വിഡിയോയില്‍ കാണാം. ഇന്ന് ഇതിന് ഒരുപാട് വിലയുണ്ട്. ഇതില്ലെങ്കില്‍ രോഗിക്ക് ദുരിതമായിരിക്കും. എന്നാല്‍, ഇതില്‍ ഒന്നുമില്ലെന്നും അദ്ദേഹം ഓക്സിജന്‍ മാസ്‌ക് കാണിച്ച് പറയുന്നു. സഹായത്തിന് വിളിക്കുമ്പോള്‍ ആശുപത്രിയിലെ ആരും വരുന്നില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ വരിക. ഞാനെന്താണ് ചെയ്യേണ്ടത്' -രാഹുല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ആശുപത്രി കിടക്കയില്‍നിന്ന് ചോദിക്കുന്നു.       

രാഹുല്‍ മരിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം, പക്ഷേ എങ്ങിനെയെന്ന് ആര്‍ക്കും അറിയില്ല. ഇത് ഡെല്‍ഹിയിലെ രാജീവ് ഗാന്ധി സൂപെര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ്. ഇങ്ങനെയാണ് രോഗികളോട് അവര്‍ പെരുമാറുന്നത് എന്ന കുറിപ്പോടെയാണ് ജ്യോതി തിവാരി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'സമയബന്ധിതമായി മികച്ച വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ ജീവിച്ചിരുന്നേനെ'; അന്തരിച്ച നടന്‍ രാഹുല്‍ വോറയുടെ ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്ന ഹൃദയഭേദകമായ വിഡിയോ പുറത്തുവിട്ട് ഭാര്യ


സുഹൃത്തുക്കളടക്കം നിരവധിയാളുകള്‍ നടന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കോവിഡ് ശ്വാസകോശത്തെ ബാധിച്ചതിനാല്‍ ശ്രമം വിഫലമായി. 'നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാല്‍ കുറച്ചു കൂടി നല്ല രീതിയില്‍ ജോലി ചെയ്യണം. എന്നാല്‍ എനിക്കിപ്പോള്‍ എല്ലാ ധൈര്യവും നഷ്ടപ്പെട്ടു' -ഇങ്ങനെയായിരുന്നു അവസാന സോഷ്യല്‍ മീഡിയ കുറിപ്പ്. തന്റെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയില്‍ ചികിത്സയിലുള്ള വിവരങ്ങളും ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുല്‍ അറോറ ശ്രദ്ധേയനായത്. തന്റെ മോശം ആരോഗ്യ സ്ഥിതിയെകുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ശനിയാഴ്ച ഫേസ്ബുകിലൂടെ അഭ്യര്‍ഥിച്ചതിന് ശേഷമാണ് 35കാരനായ നടന്റെ മരണം.



Keywords:  News, National, India, New Delhi, Actor, Death, Video, COVID-19, Health, Health and Fitness, Trending, Social Media, Entertainment, Wife, Rahul Vohra’s wife Jyoti Tiwari posts heartbreaking video of him gasping for breath: ‘Hope justice is served’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia