SWISS-TOWER 24/07/2023

Allegation | കാരവനുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് നടികളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുന്നു: രാധിക ശരത്കുമാർ

 
Radhika Sarathkumar Alleges Hidden Cameras on Film Sets
Radhika Sarathkumar Alleges Hidden Cameras on Film Sets

Photo Credit: Facebook/ Tamil Actress

ADVERTISEMENT

മലയാളം സിനിമയിൽ മാത്രമല്ല, തമിഴ് സിനിമയിലും ഇത്തരം സംഭവങ്ങൾ പതിവാണെന്നും താരം വ്യക്തമാക്കി 

ചെന്നൈ: (KVARTHA) തന്റെ സിനിമാ ജീവിതത്തിൽ അനുഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടി രാധിക ശരത്കുമാർ. 

സിനിമ ലൊക്കേഷനുകളിൽ, പ്രത്യേകിച്ച് കാരവനുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് നടികളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുവെന്നാണ് നടി പറയുന്നത്. താൻ സെറ്റിൽ വച്ച് കണ്ട ഒരു സംഭവത്തെക്കുറിച്ച് രാധിക വിവരിച്ചു. ചില പുരുഷന്മാർ രഹസ്യമായി ഒരു വീഡിയോ കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് കാരവനില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന വിവരം അറിഞ്ഞത്.

Aster mims 04/11/2022

ഓരോ നടിയുടെയും പേരിൽ പ്രത്യേക ഫോൾഡറുകളിൽ ഈ ദൃശ്യങ്ങൾ സൂക്ഷിക്കുന്നു എന്നാണ് രാധിക വ്യക്തമാക്കുന്നത്. ഈ അനുഭവം കാരണം, താൻ ഹോട്ടൽ മുറിയിൽ പോയി വസ്ത്രം മാറാൻ തുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.

മലയാളം സിനിമയിൽ മാത്രമല്ല, തമിഴ് സിനിമയിലും ഇത്തരം സംഭവങ്ങൾ പതിവാണെന്നും സിനിമയിൽ വളരെ കാലമായി പ്രവർത്തിക്കുന്ന തനിക്ക് പോലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia