ഇന്ത്യന്‍ വിനോദവിപണി കീഴടക്കാന്‍ ഐമാക്‌സ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 04.05.2017) ഇന്ത്യന്‍ വിനോദവിപണിയില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് കനേഡിയന്‍ എന്റര്‍ടെയ്ന്‍മെന്റ് ടെക്‌നോളജി കമ്പനിയായ ഐമാക്‌സ് കോര്‍പ്പറേഷന്‍ രംഗത്ത്. ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച താഴ്ന്ന നിലയിലാണ്.

2001ല്‍ ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്റ് വിപണിയുടെ ഭാഗമായ ഐ മാക്‌സിന് മുംബൈ, ഡെല്‍ഹി, ബംഗളൂരു എന്നീ മെട്രോ നഗരങ്ങളില്‍ മാത്രമേ നിലവില്‍ സ്‌ക്രീനുകളുള്ളൂ. സ്‌ക്രീനുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷത്തിനിടെ പ്രധാന മള്‍ട്ടിപ്ലക്‌സുകളായ പിവിആര്‍, ഇനോക്‌സ്, സിനിപോളിസ് എന്നിവയുമായി ഐമാക്‌സ് കരാര്‍ ഒപ്പിട്ടുണ്ട്.

പതിനെട്ട് മാസത്തിനിടെ അഞ്ച് പുതിയ തിയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ അഞ്ചെണ്ണം കൂടി കൂട്ടിച്ചേര്‍ക്കാനാണ് ശ്രമമെന്ന് ഐമാക്‌സ് ഗ്രൂപ്പ് മേധാവി ജോണ്‍ ഷ്രിനര്‍ പറഞ്ഞു. സിനിപോളിസുമായി ചേര്‍ന്ന് പൂനെ (2016) യിലും മുംബൈ (2014) യിലും രണ്ട് തിയേറ്ററുകള്‍ അവര്‍ സ്ഥാപിച്ചിരുന്നു.

 ഇന്ത്യന്‍ വിനോദവിപണി കീഴടക്കാന്‍ ഐമാക്‌സ്

പിവിആറുമായി സഹകരിച്ച് 2018 അവസാനത്തോടെ അഞ്ച് സ്‌ക്രീനുകള്‍ കൂട്ടിച്ചേര്‍ക്കും. ഐമാക്‌സിന് ഇന്ത്യ ഏറെ തന്ത്രപ്രധാന വിപണിയാണ്. അന്താരാഷ്ട്ര വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ അവര്‍ പിന്നോക്കമാണ്. ചൈനയില്‍ മാത്രം ഐമാക്‌സിന് 400ല്‍ അധികം തിയേറ്ററുകളുണ്ട്.

Also Read:
അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ മാങ്ങാമുടി സിദ്ദിഖ് അടക്കം ആറുപ്രതികള്‍ അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികള്‍

Keywords: PVR Cinemas to add five more IMAX theatres in India, Mumbai, Business, News, Russia, China, National, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script