ഇനി മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ല; പൂര്‍ണമായും രാജ്യത്ത് ഇല്ലാതാകുന്നത് നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) വെള്ളിയാഴ്ച മുതല്‍ വാര്‍ ഗെയിം ആയ പബ്ജി ഇന്ത്യയില്‍ ഇല്ല. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായും ഇന്ത്യയില്‍ ഇല്ലാതാകുന്നത്. ചൈനീസ് സംഘര്‍ഷത്തിനു പിന്നാലെ സെപ്റ്റംബര്‍ രണ്ടിനാണ് പബ്ജി ഉള്‍പ്പെടെ നിരവധി ആപ്പുകള്‍ക്കു ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഗൂഗിള്‍ പ്ലേ, ആപ്പില്‍ ആപ്പ് സ്റ്റോറില്‍ നിന്നു നീക്കം ചെയ്തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും പബ്ജി കളിക്കാമായിരുന്നു. എന്നാല്‍ എല്ലാ സേവനങ്ങളും റദ്ദാക്കുകയാണെന്ന് പബ്ജി മൊബൈല്‍ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു.  ഇനി മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ല; പൂര്‍ണമായും രാജ്യത്ത് ഇല്ലാതാകുന്നത് നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളില്‍

ചൈനീസ് കമ്പനിയുമായി ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈല്‍ ഗെയിം തിരികെ കൊണ്ടുവരാന്‍ ശ്രമമുള്ളതായും വാര്‍ത്തയുണ്ടായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പരാതികളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.

Keywords:  PUBG Mobile to Stop Access for Users in India from Friday, Following September Ban, Entertainment, Technology, Business, Trending ,News, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia