അമ്മയ്ക്ക് മുന്നില്‍ 7 ചോദ്യങ്ങളുന്നയിച്ച് സിനിമയ്ക്കുള്ളിലെ വനിതാ സംഘടന; ദിലീപിനെ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 25.06.2018) താരസംഘടനയായ അമ്മയ്ക്ക് മുന്നില്‍ ഏഴ് ചോദ്യങ്ങളുന്നയിച്ച് സിനിമയ്ക്കുള്ളിലെ വനിതാ സംഘടന. മലയാളാ സിനിമയിലെ വനിതകള്‍ രൂപീകരിച്ച വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ചാണ് ചോദ്യങ്ങള്‍.

ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് വനിതാ താരങ്ങള്‍ക്കിടയിലുള്ളത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് ആക്രമണത്തിനിരയായ നടിയെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണെന്ന് വനിതാ സംഘടന കുറ്റപ്പെടുത്തി.

അമ്മയ്ക്ക് മുന്നില്‍ 7 ചോദ്യങ്ങളുന്നയിച്ച് സിനിമയ്ക്കുള്ളിലെ വനിതാ സംഘടന; ദിലീപിനെ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധം


ഡബ്ല്യൂ സി സിയുടെ ചോദ്യങ്ങള്‍

1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാത്സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും ഡബ്ല്യൂ സി സി അവള്‍ക്കൊപ്പം എന്നും പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മര്യാദയുടെ ഭാഷ അറിയുന്നവരാരെങ്കിലും അമ്മയില്‍ ഉണ്ടെങ്കില്‍ ഡബ്ല്യുസിസിക്ക് ഉത്തരം നല്‍കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ശബ്ദിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തി, വെടിവട്ടവും വളിച്ച് പുളിച്ച തമാശകളും പറഞ്ഞ്, സ്വയം കുമ്പ കുലുക്കി ചിരിച്ച്, ഞങ്ങളെന്തൊരു മഹാസംഭവമെന്ന് ആലോചിച്ച്, സ്വയം തലോടിത്തലോടി ഉണര്‍ത്തി ആത്മനിര്‍വതി കൊള്ളുന്ന ഒരു താരസംഘടനക്ക് ഇത്രയും അന്തസ്സുറ്റ മറുപടി കൊടുക്കാന്‍ തലയെടുപ്പും ആത്മശേഷിയുമുള്ള സ്ത്രീക്കൂട്ടായ്മക്കേ കഴിയൂ എന്നും ശാരദക്കുട്ടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kochi, Entertainment, Amma, Dileep, Molestation, Case, Facebook, Post, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script