SWISS-TOWER 24/07/2023

Review Bombing | 'സിനിമ റിലീസായ ഉടന്‍ റിവ്യൂ ബോംബിങ് നടത്തി'; നിരൂപകന്‍ യൂട്യൂബര്‍ അശ്വന്ത് കോകിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സിനിമാ നിരൂപകന്‍ യൂട്യൂബര്‍ അശ്വന്ത് കോകിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍ രംഗത്ത്. മലയാള സിനിമയില്‍ വീണ്ടും റിവ്യു ബോംബിങ് നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ യുട്യൂബര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. തന്റെ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന സിനിമ റിലീസായ ഉടന്‍ റിവ്യൂ ബോംബിങ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

പൊലീസിന്റെ ഭാഗത്തുനിന്ന് നിയമസഹായം ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കാനാണ് നിര്‍മാതാവിന്റെ തീരുമാനം. സിനിമ റിലീസായതിന്റെ തൊട്ടടുത്ത ദിവസം സിനിമയില്‍ അഭിനയിച്ചവരെയും അണിയറ പ്രവര്‍ത്തകരെയും അധിക്ഷേപിക്കുന്ന രീതിയില്‍ ഉള്ളടക്കം മനസ്സിലാകുന്ന രീതിയില്‍ റിവ്യൂ ബോംബിങ് നടത്തിയെന്നാണ് പരാതി. നേരത്തെ ഹൈകോടതി അടക്കം ഇടപെട്ടിട്ടും ചില നിക്ഷിപ്ത താല്പര്യക്കാര്‍ മലയാള സിനിമയെ നശിപ്പിക്കുന്നതിനായി ബോധപൂര്‍വം ഇറങ്ങിയിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

Review Bombing | 'സിനിമ റിലീസായ ഉടന്‍ റിവ്യൂ ബോംബിങ് നടത്തി'; നിരൂപകന്‍ യൂട്യൂബര്‍ അശ്വന്ത് കോകിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

പരാതി നല്‍കിയതോടെ സിനിമയുമായി ബന്ധപ്പെട്ട വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും യഥാര്‍ഥ വസ്തുതകള്‍ ഉള്‍പെടുത്തി യൂട്യൂബില്‍ തന്നെ വീഡിയോ പോസ്റ്റ് ചെയ്യണമെന്നും അതുവരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നിര്‍മാതാവ് നിലപാടെടുത്തു. നേരത്തെ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ എടുക്കുകയും നവമാധ്യമങ്ങള്‍ക്ക് നോടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അവസാനിച്ച പ്രശ്‌നങ്ങളാണ് വീണ്ടും ഉയര്‍ന്ന് വരുന്നത്.

Keywords: News, Kerala, Cinema, Entertainment, YouTuber, Producer, Siyad Coker, Aswanth Kok, Review Bombing, Cinema, Highcourt, Complaint, Release, Video, Social Media, Film, Film Critic, CM, Chief Minister, Kochi City Police Commissioner, Producer Siyad Coker against YouTuber Aswanth Kok in review bombing.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia