Miss World Winner | '22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് കൃത്രിമം കാണിച്ച്'; യൂട്യൂബ് ചാനലിലൂടെ ഗുരുതര ആരോപണവുമായി രംഗത്തെത്തി സഹമത്സരാര്‍ഥി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ലോകസുന്ദരി പട്ടത്തിന് മത്സരിച്ച സഹമത്സരാര്‍ഥി. പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെയെന്നാണ് സഹമത്സരാര്‍ഥി ലെയ് ലാനി മാകോണിയുടെ വെളിപ്പെടുത്തല്‍. 2000ലാണ് പ്രിയങ്കയ്ക്ക് ലോകസുന്ദരി പട്ടം ലഭിച്ചത്.

Aster mims 04/11/2022
അന്നത്തെ മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്നും വിധി കര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെന്നും ലെയ് ലാനി വെളിപ്പെടുത്തി. മത്സരത്തില്‍ നടി സൗഹൃദം മുതലെടുത്തുവെന്നും  ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണവുമായി രംഗത്തെത്തിയത്.  

Miss World Winner | '22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് കൃത്രിമം കാണിച്ച്'; യൂട്യൂബ് ചാനലിലൂടെ ഗുരുതര ആരോപണവുമായി രംഗത്തെത്തി സഹമത്സരാര്‍ഥി


മത്സരത്തില്‍ പ്രിയങ്കയ്ക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍ എത്തിച്ചു കൊടുത്തു. 1999 ലും 2000 ലും ഇന്‍ഡ്യയ്ക്ക് ലോകസുന്ദരി പട്ടം കിട്ടാന്‍ കാരണം പേജന്റിന്റെ സ്‌പോണ്‍സര്‍മാരിലൊരാള്‍ ഇന്‍ഡ്യയില്‍ നിന്നായത് കൊണ്ടാണെന്നും ലെയ് ലാനി പറയുന്നു.  

ബ്രിടീഷ് രാജകുമാരി മേഗന്‍ മെര്‍കിളിന്റെ സൗഹൃദവും ഗുണം ചെയ്തു. മത്സരത്തിന്റെ ഭാഗമായി പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങള്‍ അന്നത്തെ പത്രങ്ങളില്‍ വന്നിരുന്നു. സ്വിംസ്യൂട് റൗന്‍ഡില്‍  പ്രിയങ്കയ്ക്ക് മാത്രം വസ്ത്രധാരണത്തില്‍ അനുകൂല്യങ്ങള്‍ ലഭിച്ചവെന്നും ലെയ് ലാനി കൂട്ടിച്ചേര്‍ത്തു.

 

 Keywords: News,National,India,Mumbai,Priyanka Chopra,Lifestyle & Fashion,Entertainment, Actress, Priyanka Chopra’s Miss World Title Win Was Rigged: Claims Miss Barbados 2000
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script