ഓസ്‌കാര്‍ വേദിയിലേക്ക് പ്രിയങ്കയും

 



(www.kvartha.com 02.01.2016) ബോളിവുഡിലെ ഏറ്റവും സെക്‌സിയസ്റ്റ് സുന്ദരി... ആരാധകരുടെ എണ്ണത്തില്‍ മറ്റൊരു നായികമാരും ഭേദിക്കാത്ത റെക്കോഡ്. വിശേഷണങ്ങള്‍ ഏറെയുണ്ട് ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്കാ ചോപ്രയ്ക്ക്. ബോളിവുഡും കടന്നു ഹോളിവുഡിലും സാന്നിധ്യമറിയിച്ച പ്രിയങ്കയെ തേടി പുതിയൊരു ഗോള്‍ഡന്‍ ചാന്‍സ് കൂടി എത്തിയിരിക്കുന്നു.

 ഈ വര്‍ഷത്തെ ഓസ്‌കാര്‍ വേദിയിലേക്ക് പ്രിയങ്കയ്ക്കും ക്ഷണമുണ്ട്. അതും അവതാരകയായി. ഓസ്‌കാറിന് മുന്നോടിയായുളള സ്‌ക്രീന്‍ ആക്‌റ്റേഴ്‌സ് ഗില്‍ഡ് അവാര്‍ഡ് വേദിയിലും പ്രിയങ്കയുടെ സാന്നിധ്യമുണ്ടായിരുന്നു. പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതും പ്രിയങ്കയായിരുന്നു. 88ാമത് ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലേക്ക് ക്ഷണമുളള ഏക ഇന്ത്യന്‍ അഭിനേതാവും പ്രിയങ്കയാണെന്നാണ് കേള്‍ക്കുന്നത്.

അമേരിക്കന്‍ ടെലി സീരിസായ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് ചുവടുവച്ചത്. 33കാരിയായ താരം ഇപ്പോള്‍ ക്വാണ്ടിക്കോയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ്. വിദേശ താരങ്ങളായ ക്വെന്‍സി ജോണ്‍സ്, റീസെ വിതര്‍സ്പൂണ്‍, സ്റ്റീവ് കാരല്‍, ജെകെ സിമ്മന്‍സ് ജാറെഡ് ലെറ്റോ തുടങ്ങിയവരും റെഡ് കാര്‍പ്പറ്റിനെ താരപ്പൊലിമ കൊണ്ട് സമ്പന്നമാക്കും. ഹാസ്യ താരം ക്രിസ് റോക്കാണ് ഓസ്‌കാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഓസ്‌കാര്‍ പ്രഖ്യാപന ദിവസത്തിനായി കാത്തിരിക്കുകയാണ്. അതൊരു കൊതിപ്പിക്കുന്ന രാത്രിയായിരിക്കുമെന്ന പ്രതീക്ഷയും പ്രിയങ്ക ചോപ്ര ട്വിറ്ററിലൂടെ പങ്കുവച്ചു. 2002ല്‍ ഹുമ്‌റാസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക വെളളിത്തിരയിലെത്തിയത്. ജയ് ഗംഗാജല്‍, മാഡംജി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ പുതിയ പ്രോജക്റ്റുകള്‍. പ്രിയങ്ക ആദ്യമായി നിര്‍മാണത്തിലേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും മാഡംജിക്കുണ്ട്.
       
ഓസ്‌കാര്‍ വേദിയിലേക്ക് പ്രിയങ്കയും


SUMMARY: Bollywood actress Priyanka Chopra, who has made a successful international debut with American show 'Quantico,' is all set to present at the upcoming 88th Academy Awards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia