SWISS-TOWER 24/07/2023

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായി; സ്വകാര്യത മാനിക്കണമെന്ന് താരം

 


ADVERTISEMENT


മുംബൈ: (www.kvartha.com 22.01.2022) ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷം പങ്കിട്ടത്. 

പ്രിയങ്കയുടെയും നികിന്റെയും ആദ്യത്തെ കുഞ്ഞാണിത്. പിന്നാലെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസയുമായി രംഗത്തെത്തി. 
Aster mims 04/11/2022

'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,' പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരികന്‍ ഗായകന്‍ നിക് ജോനാസും വിവാഹം കഴിക്കുന്നത്. ഭര്‍ത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം. 

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായി; സ്വകാര്യത മാനിക്കണമെന്ന് താരം


കീനു റീവ്‌സ് അഭിനയിച്ച 'ദി മാട്രിക്‌സ് റിസറക്ഷന്‍സി'ല്‍ സതി എന്ന കഥാപാത്രത്തെ പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചിരുന്നു. 'സിറ്റാഡല്‍ സീരീസാ'ണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 

'മാട്രിക്സ് റിസറക്ഷന്‍സ്' ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ 'ജീലേ സരാ' എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

Keywords:  News, National, India, Mumbai, Entertainment, Priyanka Chopra, Child, New Born Child, Priyanka Chopra, Nick Jonas welcome baby through surrogacy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia