(www.kvartha.com 06.02.2016) ഫെയ്‌സ്ബുക്കിനെയും ട്വിറ്ററിനെയും മാറ്റിനിര്‍ത്തി ബോളിവുഡ് താരങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിന് പിറകെയാണ്. ഫോട്ടൊ ഷെയര്‍ ചെയ്യുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഇന്‍സ്റ്റഗ്രാമിന് ആരാധകരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടുന്നു.
ഇന്‍സ്റ്റഗ്രാമിലെ താരം ആരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ പിന്തുടരുന്നവരുടെ എണ്ണം അഞ്ചു മില്യണായിരിക്കുന്നു. നമ്മുടെ കുടുംബം മുന്നേറിക്കൊണ്ടിരിക്കുന്നു, അഞ്ചു മില്യണായിരിക്കുന്നു ഇത്, എല്ലാവര്‍ക്കും നന്ദി- പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അമേരിക്കന്‍ ടെലിവിഷന്‍ സീരിയലായ ക്വാണ്ടിക്കോയിലാണിപ്പോള്‍ പ്രിയങ്ക അഭിനയിക്കുന്നത്.
2002 വിജയ് നായകനായ തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ദി ഹീറോയാണ് ബോളിവുഡിലെ ആദ്യ ചിത്രം. മുന്‍ മിസ് വേള്‍ഡ് കൂടിയാണ് പ്രിയങ്ക. കരിയറിലെ മികച്ച സമയത്തിലൂടെയാണിപ്പോള്‍ പ്രിയങ്ക കടന്നു പോകുന്നത്. ബാജിറാവു മസ്താനിയാണ് ഒടുവില്‍ പുറത്തിറങ്ങിയ പ്രിയങ്ക ചിത്രം. രണ്‍വീര്‍ സിങ് നായകനായ ചിത്രം വന്‍ ഹിറ്റായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരമാണു പ്രിയങ്ക. നിരവധി ചിത്രങ്ങളും വിഡിയൊയും താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ഇടയിലേക്ക് എത്തിക്കുന്നു.
SUMMARY: Bollywood actress Priyanka chopra has garnered five-million followers on the photo-sharing website Instagram. The “Barfi!” actress took to Twitter and Instagram to share about her “growing family”. She even shared a photograph on Instagram along with a note.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.