പ്രിയദര്‍ശന്‍-ലിസി വിവാഹമോചനം: പ്രിയദര്‍ശന്‍ കോടതിയില്‍ ഹാജരായില്ല; വിധി സെപ്റ്റംബര്‍ 7 ലേക്ക് മാറ്റി, നടപടികള്‍ പൂര്‍ത്തിയായെന്ന് ലിസി
Aug 27, 2016, 11:09 IST
ചെന്നൈ: (www.kvartha.com 27.08.2016) സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചന ഹര്‍ജിയില്‍ വിധി പറയുന്നതിന് പ്രിയദര്‍ശന്‍ കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് വിധി പറയുന്നത് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റി. ചെന്നൈ കുടുംബകോടതിയില്‍ കഴിഞ്ഞ ദിവസം ഇരുവരുടെയും ഹര്‍ജി പരിഗണിക്കാനിരിക്കുകയായിരുന്നു.
പരസ്പര സമ്മതപ്രകാരമാണ് ഹര്‍ജി നല്‍കിയത്. വിവാഹമോചനത്തിന്റെ മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ലിസി വ്യക്തമാക്കി. പ്രിയദര്‍ശന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് ലിസി ഭാവുകങ്ങളും നേര്‍ന്നു. 24 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. വേര്‍പ്പിരിഞ്ഞാലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. പ്രിയദര്‍ശനെതിരെ ലിസി ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നീട് പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു.
Keywords: Chennai, Priyadarshan, film, Divorce, Entertainment, Kerala, Lisi, Court, Friends.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.