'കുട്ടി ദൈവം' ഷോര്‍ട് ഫിലിമിന്റെ പ്രിവ്യൂ ഷോയും അണിയറ പ്രവര്‍ത്തകര്‍ക്കുള്ള സെര്‍ടിഫികറ്റ് വിതരണവും തിരുവനന്തപുരത്ത് നടന്നു; വിശപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചിത്രം ലോക റെകോര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്നതില്‍ അത്ഭുതപെടാനില്ലെന്ന് സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി
Sep 24, 2021, 12:14 IST
തിരുവനന്തപുരം: (www.kvartha.com 24.09.2021) ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട് ഫിലിം എന്ന റെകോര്‍ഡ് കരസ്ഥമാക്കി 'കുട്ടി ദൈവം'. ക്യാമറ നായികയായി വരുന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത് ഡോ. സുവിദ് വില്‍സണ്‍ ആണ്. 'കുട്ടി ദൈവം' എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും, അണിയറ പ്രവര്‍ത്തകര്‍ക്കുള്ള സെര്‍ടിഫികറ്റ് വിതരണവും നടത്തി.
സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഏരീസ് പ്ലസ് എസ്എല്‍ സിനിമാസില്‍ വച്ചാണ് പ്രിവ്യൂ ഷോയും, അണിയറ പ്രവര്‍ത്തകര്‍ക്കുള്ള സെര്‍ടിഫികറ്റ് വിതരണവും നടത്തിയത്. ബഹു. കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കി ചിത്രത്തെ ആദരിക്കുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിവ്യൂ ഷോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
വിശപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ചിത്രം ലോക റെകോര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്നതില്‍ അത്ഭുതപെടാനില്ലെന്ന് ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്ന ബഹു. സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ.സുവിദ് വില്‍സണ്‍, പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നസീര്‍ സംക്രാന്തി, ദിനേശ് പണിക്കര്‍, പാഷാണം ഷാജി (ഷാജി നവോദയ), സജീവ് ഇളമ്പല്‍, പാലാ അരവിന്ദന്‍, കണ്ണന്‍ സാഗര്‍, ശഫീഖ് റഹ്മാന്‍, കിടു ആശിക്, സുദീപ് കാരാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അശ്‌റഫ് ഗുക്കുകള്‍, മാസ്റ്റെര്‍ കാശിനാഥന്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രശസ്തനായ മാധ്യമ പ്രവര്‍ത്തകന്‍ സജീവ് ഇളമ്പല്‍ തിരക്കഥ രചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥാതന്തുവും സംവിധായകനായ ഡോ. സുവിദ് വില്‍സന്റേത് തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ ലസ്റ്റര്‍ ആണ്. ഓരോ സീനുകളും ഒറ്റ ഷോര്‍ടില്‍ എടുത്ത് പ്രധാന കഥാപാത്രത്തെ മുഴുനീളെ ചിത്രത്തില്‍ കാണിക്കാത്ത രീതിയിലാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ചിത്രം വിജയദശമി ദിവസം വൈകീട്ട് ആറ് മണിക്ക് ചലച്ചിത്ര താരം വിജയ് സേതുപതി റിലീസ് ചെയ്യും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.