പ്രീതി സിന്റ വിവാഹിതയായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 01.03.2016) കാലം കുറേയായി വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു...പക്ഷേ കഥയിലെ നായിക മാത്രം ഇതു വരെയും അതേക്കുറിച്ചൊന്നും പ്രതികരിച്ചിരുന്നില്ല. പ്രീതി സിന്റയുടെ വിവാഹവാര്‍ത്തകളെക്കുറിച്ചാണ് പറയുന്നത്. ഒടുവില്‍ ബോളിവുഡില്‍ അധികമാരുമറിയാതെ നാല്‍പ്പത്തൊന്നാം വയസില്‍ പ്രീതി വിദേശത്തു വച്ച് രഹസ്യമായി വിവാഹിതയായെന്നാണ് വിവരം.

ലോസ് ആഞ്ചല്‍സില്‍ വച്ചായിരുന്നുവത്രേ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷം അമേരിക്കക്കാരനായ ജീന്‍ ഗോഡ്‌നോഫിനെയാണ് പ്രീതി വിവാഹം കഴിച്ചിരിക്കുന്നത്. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ചില ബന്ധുക്കളുമൊഴികെ മറ്റാരെയും പങ്കെടുപ്പിച്ചിരുന്നുമില്ല. അമേരിക്കയില്‍ ബിസിനസുകാരനാണ് ജീന്‍. ബിസിനസുകാരനായ നെസ്‌വാഡിയയുമായി അഞ്ചുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചാണ് പ്രീതി ജീനെ കണ്ടെത്തിയത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ ടീം സ്വന്തമാക്കിയതോടെയാണ് നെസ്‌വാഡിയയുമായി പ്രീതി പ്രണയത്തിലായത്. ഏപ്രിലില്‍ ജീനും പ്രീതിയും വിവാഹിതരാകുമെന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. പക്ഷേ അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണിപ്പോള്‍ വിവാഹ വാര്‍ത്ത എത്തിയിരിക്കുന്നത്.

വിവാഹഫോട്ടൊകള്‍ ലേലം ചെയ്ത് അതില്‍ നിന്നു കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്കു നല്‍കുമെന്ന് താരം മുന്‍പേ അറിയിച്ചിരുന്നു.
   
പ്രീതി സിന്റ വിവാഹിതയായി

Keywords: Preity Zinta, Marriage, Bollywood, American, Neswadia
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script