Prediction | 2026-ല്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാവും ഞാന്‍ അദ്ദേഹത്തിന് വോട്ടുചെയ്യും; കാത്തിരുന്ന് കാണാം; പ്രവചനവുമായി നടനും സംവിധായകനും ഗായകനുമായ പ്രേംജി അമരന്‍
ചെന്നൈ:(KVARTHA) 2026-ല്‍ നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാവുമെന്ന പ്രവചനവുമായി സംഗീത സംവിധായകനായും നടനായും ഗായകനായുമെല്ലാം പ്രേക്ഷക പ്രീതി നേടിയ പ്രേംജി അമരന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രേംജിയുടെ വാക്കുകള്‍:
2026-ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ തീര്‍ച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും. 2026-ല്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാവുമെന്ന് ഞാനുറപ്പുനല്‍കുന്നു. കാത്തിരുന്ന് കാണാം. പ്രേംജി പറഞ്ഞു.
ഗാനരചയിതാവ് ഗംഗൈ അമരന്റെ മകനും സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ സഹോദരനുമാണ് പ്രേംജി അമരന്‍. വെങ്കട്ട് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് പ്രേംജി തമിഴ് സിനിമാലോകത്ത് ശ്രദ്ദേയമാകുന്നത്. പ്രേംജി അമരന്റെ പ്രസ്താവന സിനിമാ ലോകവും രാഷ്ട്രീയ ലോകവും, സോഷ്യല്‍ മീഡിയയും ഒരുപോലെ ചര്‍ച്ച ചെയ്യുകയാണ്.
അജിത്താണോ വിജയ് ആണോ ഇഷ്ടതാരമെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ രണ്ടുപേരുമല്ല രജനികാന്താണെന്നായിരുന്നു അമരന്റെ മറുപടി. രജനികാന്താണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍. അജിത്തിനേയും വിജയിനേയും ഇഷ്ടമാണ്. അതിലൊരു സംശയവുമില്ല. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എല്ലാവര്‍ക്കും മുകളിലാണെന്നും പ്രേംജി പറഞ്ഞു.
വല്ലവന്‍, തോഴാ, സന്തോഷ് സുബ്രഹ്‌മണ്യം, ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ പ്രേംജി അമരന്‍ അഭിനയിച്ചിട്ടുണ്ട്. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഈണമിട്ടു. വിജയ് നായകനാവുന്ന ഗോട്ട് ആണ് പ്രേംജിയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പുതിയ ചിത്രം.
#Vijay #TamilNadu #CM2026 #PremjiAmaran #Prediction #Politisc