ഇങ്ങനെയുമുണ്ടോ കണ്ടക്ടര്‍മാര്‍; സൂചി കുത്താന്‍ പോലും ഇടമില്ലാത്ത ബസില്‍ സീറ്റുകള്‍ക്ക് മുകളിലൂടെ ഒന്നില്‍ നിന്നും അടുത്തതിലേക്ക് ചാടിനടന്ന് ടിക്കറ്റെടുക്കുന്ന കണ്ടക്ടറുടെ വീഡിയോ വൈറലാകുന്നു
Sep 19, 2017, 14:31 IST
ഡെല്‍ഹി: (www.kvartha.com 19.09.2017) തിരക്കുള്ള ബസില്‍ യാത്ര ചെയ്യുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. പലപ്പോഴും യാത്രക്കാര്‍ അത്തരം ബസുകള്‍ ഒഴിവാക്കിയാണ് യാത്ര ചെയ്യാറുള്ളതും. എന്നാല്‍ ചിലയിടങ്ങളില്‍ വളരെ കുറച്ച് ബസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്തരം പ്രദേശങ്ങളില്‍ ഈ ബസുകളെ മാത്രം ആശ്രയിച്ചായിരിക്കും ആളുകള്‍ യാത്ര ചെയ്യുന്നത്.
ബസിലാണെങ്കില്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കും. കാലുവെക്കാന്‍ പോലും സ്ഥലമുണ്ടാവുകയുമില്ല. എന്നിരുന്നിലും ആരും ആ ബസില്‍ കയറാതിരിക്കില്ല. കാരണം ബസുകളുടെ അഭാവം തന്നെ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ടിക്കറ്റെടുക്കാന്‍ കണ്ടക്ടര്‍മാര്‍ പെടാപാടുപെടുകയും ചെയ്യും. ചിലപ്പോള്‍ യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ പണം വാങ്ങി ടിക്കറ്റ് കൊടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ തിരക്കുള്ള ബസില്‍ വളരെ സാഹസികമായി ടിക്കറ്റെടുത്ത് കൃത്യനിര്‍വഹണം നടത്തുന്ന ഒരു കണ്ടക്ടറുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
തിരക്കുള്ള ബസില്‍, കണ്ടക്ടര്‍ സീറ്റുകളുടെ മുകളിലൂടെ ഒന്നില്‍ നിന്നും അടുത്തതിലേക്കായി ചാടിനടന്ന് യാത്രക്കാരുടെ അടുക്കലെത്തുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. തന്റെ കാല് ആരുടെയും ശരീരത്തില്‍ സ്പര്‍ശിക്കാതെ വളരെ സൂക്ഷിച്ചാണ് കണ്ടക്ടര്‍ സീറ്റുകളില്‍ നിന്നും സീറ്റുകളിലേക്ക് കാലെടുത്തുവെക്കുന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും കണ്ടക്ടറുടെ പ്രവര്‍ത്തിയില്‍ നീരസം ഉള്ളതായും കാണുന്നില്ല. ഇത്തരം സാഹസം നടത്തുന്നതിനിടെ യാത്രക്കാരിലാരോ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒട്ടുമിക്ക സാമൂഹ്യമാധ്യമങ്ങളിലും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബസിന്റെ പേരോ, സ്ഥലമോ കണ്ടക്ടറെ കുറിച്ചുള്ള വിവരങ്ങളോ പറയുന്നില്ല.

Ticket checker, India. pic.twitter.com/7VWrN5Z17y— Prasanto K Roy (@prasanto) September 11, 2017
Also Read:
സി പി എം ഏരിയാനേതാവിന്റെ റോഡ് കയ്യേറ്റം വിവാദമാകുന്നു; ബേഡകത്ത് വീണ്ടും വിഭാഗീയത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Prasanto K Roy on Twitter: "Ticket checker, New Delhi, News, Passengers, Entertainment, Twitter, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.